'അയ്യപ്പന് ഒരു വികാരം ആണെങ്കില്‍ ഇന്ത്യയിലത് അലയടിച്ചിരിക്കും'; ശബരിമല വിഷയത്തിൽ വോട്ടുതേടി സുരേഷ് ഗോപി
'അയ്യപ്പന് ഒരു വികാരം ആണെങ്കില്‍ ഇന്ത്യയിലത് അലയടിച്ചിരിക്കും'; ശബരിമല വിഷയത്തിൽ വോട്ടുതേടി സുരേഷ് ഗോപി
എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ ശബരിമല സംബന്ധിച്ച പരാമർശം
suresh gopi
Last Updated :
Share this:
തൃശൂർ: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അയ്യപ്പന് ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു
എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ ശബരിമല സംബന്ധിച്ച പരാമർശം. ശബരിമല വിഷയം താൻ പ്രചാരണായുധമാക്കില്ലെന്ന് അണികളോടു പറഞ്ഞ സുരേഷ് ഗോപി എന്നാൽ കേരളത്തിലെ കുടുംബങ്ങളിലെ ചര്‍ച്ച ഇതാണെന്നും കൂട്ടിച്ചേർത്തു.
തേക്കിൻകാട് മൈതാനിയിൽ സംഘപ്പിച്ച എൻ ഡി എ യുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. കണ്വന്ഷന് മുന്നോടിയായി നഗരത്തില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.