പത്തനംതിട്ട: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റില്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യതയെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. കോന്നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണ്ഡലങ്ങളില്‍ തോല്‍വി സമ്മതിക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാർ വ്യക്തമാക്കി. അരൂരില്‍ എന്‍ഡിഎ ജയിക്കില്ല. എറണാകുളവും അരൂരും ഒഴികെ മൂന്ന് മണ്ഡലങ്ങളിലാണ് ജയസാധ്യതയെന്നും തുഷാര്‍ പറഞ്ഞു.
ബിഡിജെഎസ് ഇടതുമുന്നണിയിലേക്കെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന് വോട്ടുതേടി തുഷാര്‍ വെള്ളാപ്പള്ളി കോന്നിയിലെത്തിയത് . മുന്നണി വിടുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bdjs, Bjp, K surendran, Konni By-Election, Konni byElection, Thushar vellappalli, Thushar vellappally bdjs