നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമെതിരെ ആക്രമണം; LDF പ്രവർത്തകർക്കെതിരെ പരാതിയുമായി NDA

  കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമെതിരെ ആക്രമണം; LDF പ്രവർത്തകർക്കെതിരെ പരാതിയുമായി NDA

  കഴക്കൂട്ടം ജങ്ഷനിൽവെച്ച് മേയർ വി.കെ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു

  Kummanam Reception

  Kummanam Reception

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കൊട്ടിക്കലാശത്തിനിടെ തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമെതിരെ ആക്രമണം. ഇതേത്തുടർന്ന് എൽഡിഎഫ് പ്രവർത്തകർക്കെതിരെ എൻഡിഎ ചീഫ് ഇലക്ഷൻ ഏജന്‍റ് എസ്. സുരേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴക്കൂട്ടം ജങ്ഷനിൽവെച്ച് മേയർ വി.കെ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.   തുറന്ന വാഹനത്തിൽ വരുകയായിരുന്ന എൻഡിഎ സ്ഥാനാർത്ഥിക്കുനേരെ ചെരുപ്പ് വലിച്ചെറിഞ്ഞാണ് ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് പരാതിയിൽ പറയുന്നു. അക്രമികളിൽ ഒരാൾ കുമ്മനം രാജശേഖരനെ വധിക്കുമെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. പൊലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും എൻഡിഎ ആരോപിച്ചു.
   First published:
   )}