തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ നടന്ന പരീക്ഷകളും പി.എസ്.സി നിയമനങ്ങളും സിബിഐ അന്വേഷിക്കണമെന്ന് എൻഡിഎ. സംസ്ഥാന സർക്കാർ അധികാരത്തിലേറിയശേഷമുള്ള മൂന്നുവർഷത്തെ നിയമനങ്ങളുംപരീക്ഷകളും അന്വേഷണ വിധേയമാക്കിയാൽ തെളിവുകൾ നൽകാമെന്നും സംസ്ഥാന കൺവീനർ പി കെ കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 26ന് സെക്രട്ടറിയേറ്റിലേക്ക് കാൽലക്ഷം പേരുടെ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വർഷങ്ങളായി കോച്ചിങ് ക്ലാസുകലിൽ പഠിച്ച് പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് പോലും ജയിക്കാൻ കഴിയാത്തിടത്താണ് ക്ലാസിൽ കയറാത്ത എസ് എഫ് ഐ നേതാക്കൾ റാങ്ക് പട്ടികയിൽ ഒന്നാമതെത്തുന്നത്. ചോദ്യക്കടലാസ് തയാറാക്കിയ സിപിഎം അനുഭാവിയായ ഗസ്റ്റ് അധ്യാപകനും അതേ പി.എസ്.സി പരീക്ഷ എഴുതിയെന്നും കൃഷ്ണദാസ് ആരോപിച്ചു. പൊലീസുകാർക്കെതിരെ ഗുരുതര വിമർശമനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. മുഖ്യമന്ത്രി തന്നെ ഗുരുതരമായ ആരോപണം ഉയർത്തിയതോടെ ആഭ്യന്തരവകുപ്പ് ഭരിക്കാൻ താൻ യോഗ്യനല്ലെന്ന് അദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. അതിനാൽ പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്