കേരളത്തിൽ എൻ ഡിഎ യുടെ രണ്ടാമത്തെ കക്ഷിയായ ബിഡിജെഎസ് പിളർത്തി ഒപ്പം നിർത്തിയത് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ നീക്കമെന്ന് ബിജെഎസ് രൂപീകരിച്ച ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കള്‍. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെഎസ് നേതാക്കളായ എൻ.കെ.നീലകണ്ഠൻ ,വി.ഗോപകുമാർ എന്നിവരാണ് പങ്കെടുത്തത്.
എൻ ഡി എ വിപുലീകരണത്തിനും കൂടുതൽ തയാറെടുപ്പുകൾക്കുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കേരളത്തിൽ ഉള്ള ദിവസം തന്നെ ആണ് ഈ രാഷ്ട്രീയ നീക്കം എന്നതും ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ ബിജെഎസ് യുഡിഎഫിൽ എത്തും എന്നാണ് സൂചന.
"കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് ഞങ്ങള്‍ യുഡിഎഫിലേക്ക് എത്താന്‍ കാരണം. എല്ലാ മത വിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫിന് മാത്രമേ സാധിക്കൂ. ഞങ്ങള്‍ക്കും അവരെ വിശ്വാസമുണ്ട്. അതുകൊണ്ടാണ് പിന്തുണയ്ക്കുന്നത്. സ്വര്‍ണക്കടത്ത് വിഷയം ബിജെപി ഇപ്പോള്‍ മിണ്ടുന്നേയില്ല. യുഡിഎഫിനെ തകര്‍ക്കാനാണ് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. അതിന് കൂട്ടുനില്‍ക്കില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുമായും ബിജെഎസ് നേതാക്കൾ ചര്‍ച്ചകള്‍ നടത്തി.
Also Like-
82 ഇടത്ത് പതിനായിരത്തിലധികം വോട്ടുണ്ട്; ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടാതാക്കും എന്ന് ബിജെഎസ്
പുതിയ പാര്‍ട്ടി മറ്റൊരു സംഘടനകള്‍ക്കും എതിരല്ലെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവരുമായി യാതൊരു വിയോജിപ്പുമില്ലെന്നും ബിജെഎസ് നേതാക്കള്‍ പറഞ്ഞു.
"ഇന്ത്യന്‍ മതനിരപേക്ഷതയുടെ ആണിക്കല്ല് ഇളക്കിയ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസത്തിന്റെ തലേന്നാണ് സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ സംഘടന രൂപീകരിച്ചിട്ടുള്ളത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുതിയ രാഷ്ട്രീയ പാര്‍ടിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്" എന്നാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.
"സാമുദായിക സംഘടനകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ രൂപീകരിക്കുക എന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ഇത്തരം സംഘടനകള്‍ സ്വയം പിരിഞ്ഞുപോയ അനുഭവമാണ് കേരളത്തിലുണ്ടായത്. നടേശന്റെ പാര്‍ടിയുടെ ഗതിയും അതായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ടതില്ല." എന്നും കോടിയേരി ബാലകൃഷ്ണൻ അന്നു തന്നെ വിലയിരുത്തിയിരുന്നു.
2015 ഡിസംബറിൽ രൂപീകരിച്ച ബിഡിജെഎസ് ആറുമാസത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ 4 ശതമാനം വോട്ട് നേടിയിരുന്നു. ഇത് ഒപ്പമുള്ള സമുദായ സംഘടനകളുടെ ശക്തി കൊണ്ടാണ് എന്ന് ബിഡിജെഎസ് അവകാശപ്പെട്ടപ്പോൾ അത് ബിജെപിയുടെ ശക്തി കൊണ്ടാണ് എന്ന് ബിജെപിയും അവകാശപ്പെട്ടതോടെ അസ്വാരസ്യം രൂക്ഷമായി. ഈ അകൽച്ച വർധിക്കാനുള്ള നിരവധി കാര്യങ്ങൾ അഞ്ചു വർഷത്തിൽ ഉണ്ടായി എങ്കിലും പരിഹരിക്കാൻ പ്രത്യേകിച്ച് ഇടപെടൽ ഒന്നും തന്നെ ഉണ്ടായില്ല.പല കാര്യങ്ങളിലും എസ് എൻ ഡിപി നേതൃത്വം സ്വീകരിച്ച നിലപാടുകളും ബിജെപിയും ബിഡി ജെ എസും തമ്മിലെ അകൽച്ച വർധിപ്പിച്ചു. ഇതും ഇപ്പോഴത്തെ പിളർപ്പിന് കാരണമായി എന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.