നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ക്രോസ് വോട്ട് നടന്നാലും തിരുവനന്തപുരത്ത് NDA ജയിക്കും': കുമ്മനം

  'ക്രോസ് വോട്ട് നടന്നാലും തിരുവനന്തപുരത്ത് NDA ജയിക്കും': കുമ്മനം

  ക്രോസ് വോട്ട് നടന്നെങ്കിൽ അത് സിപിഎമ്മിന്റയും സിപിഐയുടേയും ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറുമെന്ന് കുമ്മനം

  കുമ്മനം രാജശേഖരൻ

  കുമ്മനം രാജശേഖരൻ

  • Share this:
   തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടോ എന്ന് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം അറിയമെന്ന് ബിജെപി സ്ഥാനർത്ഥി കുമ്മനം രാജശഖരൻ. ക്രോസ് വോട്ട് നടന്നെങ്കിൽ അത് സിപിഎമ്മിന്റയും സിപിഐയുടേയും ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറുമെന്നും കുമ്മനം രാജശഖരൻ പറഞ്ഞു.

   സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23-ന് തെളിയുമെന്നും കുമ്മനം പറഞ്ഞു.

   Also read: 'ഗോഡ്സെ രാജ്യസ്നേഹി': പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമർശ‌ത്തിൽ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി

   ക്രോസ് വോട്ട് നടന്നാലും തിരുവനന്തപുരത്ത് എൻഡിഎ ജയിക്കും. ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു.
   First published:
   )}