News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 6, 2021, 6:44 PM IST
താരിഖ് അൻവർ
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ
കോൺഗ്രസ് സ്ഥാനാർത്ഥികളായി 50 ശതമാനം പുതുമുഖങ്ങളെ പരിഗണിക്കുമെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം ലഭിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന നൽകും. വിജയസാധ്യത ആയിരിക്കും പ്രധാന മാനദണ്ഡം. മികച്ച പ്രതിച്ഛായ ഉള്ളവരെയും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്കിയവരെയും മാത്രമാകും പരിഗണിക്കുക. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഉടനെ ചേരും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ ഈ ആഴ്ചതന്നെ ആരംഭിക്കുമെന്നും താരിഖ് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം എല്ലാ രംഗത്തും പരാജയമായിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി അഴിമതി കേസുകള്‍ സര്‍ക്കാര്‍ നേരിടുകയാണ്. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.
Also Read
പതിനൊന്നു ജില്ലകളിലെ 103 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് 9 മാത്രം; യുഡിഎഫിനുമുന്നിലെ വഴി എളുപ്പമോ?
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും തെരഞ്ഞെടുപ്പ്
പ്രകടനപത്രിക. ഇതിനായി ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ തേടും. കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുമായി നേരിട്ടു സംവദിക്കും. ഇവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പ്രകടന പത്രികയ്ക്ക് രൂപം നൽകുക.
Also Read
'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ്
സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും താരിഖ് അൻവർ ആരോപിച്ചു. ബിജെപിയെ പോലെ സിപിഎമ്മും കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രത്തിന് ഒരു സംഭാവനയും നല്‍കാത്ത പാര്‍ട്ടിയാണു ബിജെപി. പാര്‍ട്ടിയെന്നതിന് അപ്പുറം കോണ്‍ഗ്രസ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ്. എല്ലാവര്ക്കുമായാണു കോണ്‍ഗ്രസ് നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ഞങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ, ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് എംഎല്‍എ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വര്‍ഗീസ്, റോയ് കെ.പൗലോസ്, ജെയ്സണ്‍ ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Published by:
Aneesh Anirudhan
First published:
February 6, 2021, 6:44 PM IST