• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റ് വൈകിച്ച് ക്രൈംബ്രാഞ്ച്; തെളിവ് നശിപ്പിക്കാനെന്ന് ആരോപണം

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റ് വൈകിച്ച് ക്രൈംബ്രാഞ്ച്; തെളിവ് നശിപ്പിക്കാനെന്ന് ആരോപണം

സംഭവത്തിൽ നേരത്തെ അറസ്റ്റിലായ എസ് ഐ സാബു, സി പി ഒ സജീവ് ആന്റണി എന്നിവര്‍ റിമാന്‍ഡിലാണ്.

രാജ് കുമാർ

രാജ് കുമാർ

  • Last Updated :
  • Share this:
    ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് മനപ്പൂർവം വൊകിപ്പിക്കുന്നുവെന്ന് ആരോപണം. എസ്ഐ റെജിമോൻ, ഡ്രൈവർ നവാസ് എന്നിവരുടെ അറസ്റ്റ് വൈകിക്കുന്നുവെന്നാണ് ആരോപണം. തെളിവ് നശിപ്പിക്കാനാണ് ഇത്തരം നീക്കമെന്നാണ് സംശയിക്കുന്നത്.

    Also Read-ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്‍റെ സ്ഥാപനത്തിന് പ്രവർത്തനാനുമതി

    നിലവിൽ നാല് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ രണ്ട് പേരുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് മരിച്ച രാജ്കുമാറിന്റെ ബന്ധുക്കളടക്കം പരാതി ഉയർത്തിയിരിക്കുന്നത്. തെളിന് നശിപ്പിക്കാൻ ക്രൈംബ്രാഞ്ച് സംഘം ഒളിച്ചു കളിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ എസ് ഐ സാബു, സി പി ഒ സജീവ് ആന്റണി എന്നിവര്‍ റിമാന്‍ഡിലാണ്. സജീവിനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന സൂചനയുമുണ്ട്.

    Also Read-UNION BUDGET 2019: 'നാരീ തൂ നാരായണി'; വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് നിര്‍മല സീതാരാമന്‍

    ചിട്ടിതട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത മറ്റ് മൂന്നു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്കുമാറുമായി ബന്ധമുണ്ടായിരുന്ന അഡ്വ. നാസര്‍, രാജു എന്നിവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. നെടുങ്കണ്ടം സ്റ്റേഷനിലെ മറ്റ് പോലീസുകാരില്‍ നിന്ന് കഴിഞ്ഞ ദിവസവും അന്വേഷണ സംഘം മൊഴിയെടുത്തു.

    First published: