കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാർഡ് ഹെലികോപ്റ്റർ തകർന്നുവീണു സംഭവത്തിൽ അന്വേഷണം ഇന്ന് തുടങ്ങും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. കൂടാതെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ടേക്ക് ഓഫിനിടെ ബാലൻസ് തെറ്റിയെന്നാണ് വിലയിരുത്തൽ.
പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്.തീരസംരക്ഷണ സേനയുടെ ഡ്പ്യൂട്ടി കമാൻഡൻ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ലക്ക് അപകടത്തിൽ പരിക്കേറ്റു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്ടർ തകർന്നുവീണതിനെ തുടർന്ന് താൽക്കാലികമായി അടച്ച നെടുമ്പാശേരി വിമാനത്താവളം ഹെലികോപ്റ്റർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.