• HOME
  • »
  • NEWS
  • »
  • kerala
  • »
  • കസ്റ്റഡിമരണം: പൊലീസുകാർ മർദിച്ചത് മദ്യ ലഹരിയിൽ; ഗുഹ്യ ഭാഗത്ത് കാന്താരി തേച്ചു

കസ്റ്റഡിമരണം: പൊലീസുകാർ മർദിച്ചത് മദ്യ ലഹരിയിൽ; ഗുഹ്യ ഭാഗത്ത് കാന്താരി തേച്ചു

മർദിച്ച നാലു ദിവസവും പൊലീസുകാർ മദ്യലഹരിയിലായിരുന്നെന്നും രാജ്കുമാറിനെ ഉറങ്ങാൻ സമ്മതിച്ചില്ലെന്നുമാണ് വിവരം.

news18

news18

  • Last Updated :
  • Share this:
    ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
    രാജ്കുമാറിനെ പൊലീസുകാർ മർദിച്ചത് മദ്യലഹരിയിലാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

    also read: ബിനോയ് കോടിയേരിക്കെതിരായ പരാതി; വാദം പൂർത്തിയായി: വിധി നാളെ

    മർദിച്ച നാലു ദിവസവും പൊലീസുകാർ മദ്യലഹരിയിലായിരുന്നെന്നും രാജ്കുമാറിനെ ഉറങ്ങാൻ സമ്മതിച്ചില്ലെന്നുമാണ് വിവരം. മർദന വിവരം എസ്പിയെ അറിയിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ എസ് ഐ ഭീഷണപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. എസ്പിയ്ക്ക് തന്നെ അറിയാമെന്ന് സെപ്ഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് എസ് ഐ പറഞ്ഞതായാണ് വിവരം.

    സ്റ്റേഷൻ പരിസരത്തു നിന്ന് കാന്താരിമുളക് ഉടച്ച് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളിൽ തേച്ചതായും കണ്ടെത്തി. ആരോപണ വിധേയരായ ഉദ്യേഗസ്ഥരുടെ മൊഴികളിൽ നിന്നാണ് ക്രൂരമായ മൂന്നാംമുറയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
    First published: