ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ പൊലീസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ശാലിനി. വനിത പൊലീസ് ഗുഹ്യഭാഗത്ത് മുളകരച്ച് തേച്ചതായി ശാലിനി. എസ് ഐയുടെ നിർദേശ പ്രകാരം ഗീതു എന്ന പൊലീസാണ് തന്റെ ഗുഹ്യഭാഗത്ത് പച്ചമുളക് അരച്ചൊഴിച്ചതെന്ന് ശാലിനി പറഞ്ഞു. റസിയ, ഗീതു എന്നീ പൊലീസുകാർ തങ്ങളെ അടിച്ചുവെന്നും ശാലിനി . തന്നെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും ശാലിനി പറഞ്ഞു.
also read:
നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റ് വൈകിച്ച് ക്രൈംബ്രാഞ്ച്; തെളിവ് നശിപ്പിക്കാനെന്ന് ആരോപണം
രാത്രിയിൽ മദ്യപിച്ചെത്തിയ പൊലീസുകാർ തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറിയെന്നും ലൈംഗികമായി അധിക്ഷേപിച്ചെന്നും ശാലിനി പറഞ്ഞു.
എസ്ഐ കെ. എ സാബുവിന്റെ നിർദേശ പ്രകാരമാണ് എല്ലാവരെയും പൊലീസ് മർദിച്ചത്. രണ്ട് വനിത പൊലീസുകാരടക്കം ഒമ്പതുപോരാണ് മർദിച്ചത്. രാജ്കുമാറിനെ വസ്ത്രങ്ങൾ അഴിപ്പിച്ച് മുട്ടുകുത്തി നിർത്തി ചൂരൽ കൊണ്ടടിച്ചു. കാൽ വെള്ളയിൽ ലാത്തികൊണ്ടും അടിച്ചു. ഭിത്തിയിൽ ചാരി നിർത്തി കാൽ ചവിട്ടിയകത്തി. ഗ്ലൗസ് ധരിച്ചെത്തിയ പൊലീസുകാരനാണ് രാജ്കുമാറിന്റെ രഹസ്യഭാഗത്ത് മുളകരച്ച് തേച്ചത്- ശാലിനി പറഞ്ഞു.
പൊലീസ് രാജ്കുമാറിനെ ക്രൂരമായി മർദിക്കുന്നത് കണ്ടതായി ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം എസ്പിക്കും ഡിവൈഎസ്പിക്കും അറിയാമായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരോട് വയർലെസിൽ സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും ശാലിനി പറഞ്ഞു.
കോടികളുടെ തട്ടിപ്പ് നടന്നെന്ന പ്രചരണം തെറ്റാണെന്നാണ് ശാലിനി പറഞ്ഞത്. 15 ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് നടന്നതെന്ന് അവർ അറിയിച്ചു. പീരുമേട് സ്വദേശിയായ ഷുക്കൂർ എന്ന പൊലീസുകാരനുമായി രാജ്കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നതായും ശാലിനി പറഞ്ഞു.
തൂക്കുപാലത്ത് ഓഫീസ് തുറന്ന ശേഷം പൊലീസുകാർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. രാജ്കുമാറിനോട് നെടുങ്കണ്ടം എസ്ഐ സാബു അമ്പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. ക്വാർട്ടേഴ്സിൽ എത്തിക്കണമെന്നാണ് സാബു പറഞ്ഞത്. എന്നാൽ കസ്റ്റഡിയിലെടുക്കുന്നതു വരെ ഈ പണം നൽകിയിരുന്നില്ല- ശാലിനി വ്യക്തമാക്കി.
രാജ്കുമാറിനെ നാട്ടുകാർ മർദിച്ചെങ്കിലും മരണം സംഭവിക്കുന്ന തരത്തിൽ മർദിച്ചത് പൊലീസാണെന്നും ശാലിനി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.