• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു; തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും കൂട്ടുപ്രതി ശാലിനി

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു; തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും കൂട്ടുപ്രതി ശാലിനി

തട്ടിപ്പുകാരനായ ഒരാളെ മർദിക്കും പോലെയാണ് ജനം മർദിച്ചത് പക്ഷെ അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ആക്രമണമായിരുന്നില്ല.

news18

news18

  • Last Updated :
  • Share this:
    ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രാജ് കുമാർ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ശാലിനി. പൊലീസ് രാജ് കുമാറിനെയും തന്നെയും ക്രൂരമായി മർദിച്ചിരുന്നു. രഹസ്യഭാഗങ്ങളിൽ മുളകു തേച്ചു. തന്നെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശാലിനി വ്യക്തമാക്കിയത്.

    Also Read-KSFE പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന് തോമസ് ഐസക്ക്

    ആരോപണങ്ങൾ ഉയരുന്നത് പോലെ രാജ് കുമാറിന്റെ സ്ഥാപനത്തിൽ കോടികളുടെ ഇടപാടുകൾ നടന്നിട്ടില്ല. ആകെ പതിനഞ്ച് ലക്ഷം രൂപയുടെ ബിസിനസ് മാത്രമാണ് നടന്നത്. വായ്പയ്ക്കായാണ് താനും രാജ്കുമാറിനെ സമീപിച്ചത്. സംഘത്തിൽ ആളെ ചേർത്തത് കൊണ്ട് തന്നെ എംഡിയാക്കിയതും അയാൾ തന്നെയാണെന്നും ശാലിനി വ്യക്തമാക്കി.

    തട്ടിപ്പ് നടത്തി എന്ന ആരോപണത്തെ തുടർന്ന് നാട്ടുകാർ രാജ് കുമാറിനെ മർദിച്ച കാര്യവും ശാലിനി വിവരിക്കുന്നുണ്ട്. തട്ടിപ്പുകാരനായ ഒരാളെ മർദിക്കും പോലെയാണ് ജനം മർദിച്ചത് പക്ഷെ അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ആക്രമണമായിരുന്നില്ല. എന്നാൽ പൊലീസുകാർ രാജ് കുമാറിനെ ക്രൂരമായി മർദിച്ചിരുന്നുവെന്നും അവർ പറയുന്നു.

    Also Read-കൂടോത്രം കുറ്റകരമാക്കും; ദുർമന്ത്രവാദം തടയാൻ കരടു നിയമത്തിന് രൂപം നൽകി നിയമപരിഷ്കരണ കമ്മീഷൻ

    സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൾ സ്വദേശി രാജ് കുമാർ ഇക്കഴിഞ്ഞ 21 നാണ് പീരുമേട് സബ് ജയിലിൽ വച്ച് മരിക്കുന്നത്. പൊലീസ് ഉരുട്ടിക്കൊലയെന്ന പേരിൽ വിവാദമായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. രാജ് കുമാറിന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന് അന്വേഷണ സംഘം തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ശാലിനി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

    First published: