നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഋഷിരാജ് സിംഗിന്റെ ഉത്തരവ്
നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഋഷിരാജ് സിംഗിന്റെ ഉത്തരവ്
ജയിലിൽ ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതർ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു
news18
Last Updated :
Share this:
തിരുവനന്തപുരം: റിമാൻഡിലായിരുന്ന രാജ്കുമാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പീരുമേട് ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണം നടത്തുക. നാലു ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചനകളുള്ള സാഹചര്യത്തിലാണ് ജയിലിലെ സംഭവങ്ങൾ അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടത്.
നെടുങ്കണ്ടം തൂക്കുപാലത്തുള്ള 'ഹരിത ഫിനാന്‍സ്' എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തേത്തുടർന്ന് ഉടമ രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വാദം. ഒന്‍പത് ദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാര്, പീരുമേട് സബ്ജയിലില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് 21നാണ് മരിച്ചത്. ജയിലിൽ എത്തിയപ്പോൾ തന്നെ രാജ്കുമാർ അവശനായിരുന്നു എന്നാണ് റിപ്പോർട്ട്. ജയിലിൽ ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതർ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജയിൽ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.