ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാര് മരിച്ചത് ന്യൂമോണിയ ബാധിച്ചല്ലെന്ന് പ്രഥാമിക നിഗമനം. രാജ്കുമറിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ 22 പരിക്കുകള്‍ പുതിയതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മര്‍ദ്ദനത്തില്‍ വ്യക്ക അടക്കമുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറും.
നേരത്തെ കസ്റ്റഡി മരണക്കേസില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാജ് കുമാറിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം. ഇയാള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ ആയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസിലെ മുഖ്യപ്രതി എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നത്.
ഇതിനു പിന്നാലെയാണ് ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന റിപ്പോര്‍ട്ടുകളും തെറ്റാണെന്ന നിഗമനത്തില്‍ അന്വേഷണ കമ്മീഷന് എത്തിയിരിക്കുന്നത്. പൊലീസ് മദനത്തില്‍ വൃക്കയുള്‍പ്പെടെയുള്ള ആന്തരികാവയങ്ങള്‍ തകര്‍ന്നതായി വ്യക്തമാക്കിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.