• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നെടുങ്കണ്ടം കസ്റ്റഡി മരണം: ആരോപണവിധേയനായ എസ്.പിയെ 'ഭീകരവിരുദ്ധ' സ്‌ക്വാഡിലേക്ക് മാറ്റി സര്‍ക്കാര്‍

പൊലീസുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച രാജ് കുമാര്‍ മരിച്ച സംഭവത്തിലാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണമുയര്‍ന്നത്.

news18
Updated: July 5, 2019, 8:08 PM IST
നെടുങ്കണ്ടം കസ്റ്റഡി മരണം: ആരോപണവിധേയനായ എസ്.പിയെ 'ഭീകരവിരുദ്ധ' സ്‌ക്വാഡിലേക്ക് മാറ്റി സര്‍ക്കാര്‍
news18
news18
Updated: July 5, 2019, 8:08 PM IST
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ആരോപണവിധേയനായ ജില്ലാ പൊലീസ് മോധാവി കെ.ബി വേണുഗോപാലിന് സ്ഥലം മാറ്റം. ഭീകരവിരുദ്ധ സ്‌ക്വാഡ്(എ.ടി.എഫ്) എസ്.പി ആയാണ് നിയമിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധവിയായിരുന്ന ടി.നാരായണനാണ് ഇടുക്കിയിലെ പുതിയ എസ്.പി. എം.എസ്.പി കമാന്‍ഡന്റ് അബ്ദുല്‍ കരീമിന് മലപ്പുറം ജില്ലാ പൊലീസ് മേധവിയുടെ അധിതച്ചുമതല നല്‍കി.

പൊലീസുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച രാജ് കുമാര്‍ മരിച്ച സംഭവത്തിലാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണമുയര്‍ന്നത്. ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെയാണ് രാജ്കുമാറിനെ നാലു ദിവസം നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചതെന്ന് അറസ്റ്റിലായ നെടുങ്കണ്ടം എസ്.ഐ സാബു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. പിരിച്ചെടുത്ത പണം എവിടെയാണ് രാജ്കുമാര്‍ ഒളിപ്പിച്ചതെന്നും കണ്ടെത്താന്‍ എസ്.പി നിര്‍ദ്ദേശിച്ചെന്നും എസ്.ഐയുടെ മൊഴിയിലുണ്ട്.

എസ്.ഐയുടെ മൊഴിയെ തുടര്‍ന്നാണ് എസ്.പിയെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റിയതെന്നാണ് സൂചന. സാബുവിന് പുറമെ പൊലീസ് ഡ്രൈവറായ സജീവ് ആന്റണിയെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയെ സ്ഥലം മാറ്റിയത്.

Also Read നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...