നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ചിനെതിരെ മന്ത്രി എം എം മണി. സി പി ഐക്കാര്‍ കോണ്‍ഗ്രസിനൊപ്പം സമരം ചെയ്യുന്നതാണ് നല്ലതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മണി മറുപടി നൽകി.
നെടുങ്കണ്ടം വിഷയത്തില്‍ കെ കെ ശിവരാമന് പറയുന്നതല്ല, കാനം രാജേന്ദ്രന് പറയുന്നതാണ് മുന്നണി നിലപാട്. സ്ഥലം മാറ്റിയാല്‍ പ്രമോഷനാണെന്ന ശിവരാമന്റെ പാണ്ഡിത്യം തനിക്കില്ല. കസ്റ്റഡി മരണത്തില്‍ എസ് പി അല്ല, ആര് തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മണി പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ വിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റി. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കായില്ല. ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ എസ്പിക്കു സ്ഥാനക്കയറ്റം നൽകി. മുൻ എസ്പിയെ ഉപയോഗിച്ച് ചിലർ സിപിഐയെ ഒതുക്കാൻ നോക്കി. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നും ശിവരാമൻ വിമർശിച്ചു. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.