കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ് കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന രാജ് കുമാറിന് ചികിത്സ നല്കാന് ഉത്തരവിടാതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മിഷന് ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ചാണ് രാജ് കുമാറിന്റെ കുടുബം ഹൈക്കോടതിയെ സമീപിച്ചത്. രാജ് കുമാറിന്റെ മരണത്തിനു എസ്പി , ഡിവൈഎസ്പി തുടങ്ങിയവരും ഉത്തരവാദികളാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം രാജ്കുമാറിന്റെ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ വലിയ വീഴ്ചകള്‍ ഉണ്ടെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്റെ നിരീക്ഷണം. ഒരാഴ്ചക്കകം റീപോസ്റ്റുമോര്‍ട്ടം ഉണ്ടാകുമെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി
ജുഡീഷ്യല്‍ കമ്മീഷന് പീരുമേട് സബ് ജയിലിലും താലൂക്ക് ആശുപത്രിയിലും എത്തി തെളിവെടുത്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദ്ദനമേറ്റതായി രാജ്കുമാര് പറഞ്ഞുവെന്ന് സഹതടവുകാരന് കമ്മീഷന് മൊഴി നല്കി. ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.