നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പൊലീസുകാർ അറസ്റ്റിൽ
നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പൊലീസുകാർ അറസ്റ്റിൽ
രാജ് കുമാറിന് ജയിലിനുള്ളിൽ മർദനമേറ്റോയെന്ന് പരിശോധിക്കുമെന്ന് ജയിൽ മേധാവി
news18
Last Updated :
Share this:
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർ അറസ്റ്റിൽ. എസ്ഐ സാബു, പൊലീസുകാരൻ സജീവ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റു ചെയ്തത്. പൊലീസ് ഡ്രൈവർ നിയാസ് ഒളിവിലാണ്.
സംഭവത്തിൽ അറസ്റ്റ് നീണ്ടു പോകുന്നതിനെതിരെ പ്രതിഷേധവം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. രാജ് കുമാറിനെ ഇവർ കസ്റ്റഡിയിൽ മർദിച്ചു എന്നത് വ്യക്താമയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസുകാരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
അതേസമയം നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രാജ്കുമാറിന് ജയലിന് അകത്ത് മർദ്ദനമേറ്റോയെന്ന് പരിശോധിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ജയിൽമേധാവി ഇന്ന് പീരുമേട് ജയിൽ സന്ദർശിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.