ഇടുക്കി എസ്.പി മന്ത്രി എം.എം മണിയുടെ കിങ്കരനാണ്. തിന്നുന്ന മന്ത്രിക്ക് കൊല്ലുന്ന പൊലീസെന്ന രീതിയിലാണ് നടപടിയെന്നും അടിയന്ത്രപ്രമേയത്തിന് അവതരണാനുമതി തേടിയ വി.ഡി സതീശന് ആരോപിച്ചു.
ഇടുക്കി എസ്.പി മന്ത്രി എം.എം മണിയുടെ കിങ്കരനാണ്. തിന്നുന്ന മന്ത്രിക്ക് കൊല്ലുന്ന പൊലീസെന്ന രീതിയിലാണ് നടപടിയെന്നും അടിയന്ത്രപ്രമേയത്തിന് അവതരണാനുമതി തേടിയ വി.ഡി സതീശന് ആരോപിച്ചു. എം.എം മണിയെ ഇടുക്കിയിലെ പൊലീസ് മന്ത്രിയാക്കിയിട്ടുണ്ടോയെന്നും അധ്ദേഹം ചോദിച്ചു.
കസ്റ്റഡി മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും കസ്റ്റഡി മരണത്തില്‍ ഉത്തരവാദിത്തമുണ്ട്. തെറ്റു ചെയ്ത പൊലീസുകാരെ ന്യായീകരിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ലോക്കപ്പ് മരണക്കേസില്‍ കുറ്റക്കാരായവര്‍ ആരും സര്വ്വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ മന്ത്രി എം.എം മണിയും രംഗത്തെത്തി. തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസുകാരാണ്. പൊലീസ് പിടിയിലാകും മുന്‍പ് രാജ്കുമാര് ആരുടെ കസ്റ്റഡിയില്‍ ആയിരുന്നു?. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.