നെടുങ്കണ്ടം കസ്റ്റഡ‍ി മരണം: ജുഡീഷ്യൽ കമ്മീഷന് രേഖകൾ കൈമാറാതെ പൊലീസ്

നിയമ നടപടിക്ക് ഒരുങ്ങി ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍

News18 Malayalam | news18-malayalam
Updated: November 27, 2019, 9:25 PM IST
  • Share this:
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജൂഡീഷ്യല്‍ കമ്മീഷന് രേഖകള്‍ കൈമാറാതെ പൊലീസ്. രാജ്കുമാറിന്റെ കസ്റ്റഡിമരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതി സ്ഥാനത്തുള്ളപ്പോഴാണ് ജൂഡീഷ്യല്‍ കമ്മീഷനോട് ക്രൈംബ്രാഞ്ചിന്റെ നിസ്സഹരണം. ഇതിനെതിരെ ശക്തമായ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍.

കഴിഞ്ഞ ജൂണ്‍ 16ന് നടന്ന കസ്റ്റഡിമരണക്കേസാണ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ മൊഴി കഴിഞ്ഞമാസം കമ്മീഷന്‍ വിശദമായി രേഖപ്പെടുത്തി. കേസ് ഡയറിയും സാക്ഷി മൊഴികളുമടക്കമുള്ള അനുബന്ധ രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രേഖയും കൈമാറാന്‍ അന്വേഷണ സംഘം ഇനിയും തയാറാിട്ടില്ല.

Also Read- 'ഞാൻ ബിന്ദുവിനൊപ്പം; അവർ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിന് വേണ്ടി': കെ ആർ മീര

ബന്ധപ്പെട്ട രേഖകള്‍ എല്ലാം കേസന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കമ്മീഷന്‍ തയ്യാറല്ല. രേഖകള്‍ ഉടന്‍ കൈമാറിയില്ലെങ്കില്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് കാട്ടി ക്രൈംബ്രാഞ്ച് സംഘത്തിന് കമ്മീഷന്‍ കത്ത് നല്‍കി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് പ്രതി സ്ഥാനത്ത് നില്‍ക്കെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിലപാടില്‍ കമ്മീഷന് സംശയമുണ്ട്.

കസ്റ്റഡി മരണം വിവാദമായ സാഹചര്യത്തില്‍ ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷണവും പിന്നീട് ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തുടര്‍ന്നാണ് സിബിഐ അന്വേഷണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രണ്ട് അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജുഡീഷ്യല്‍ അന്വേഷണത്തോട്
പൊലീസ് നിസ്സഹരിക്കുന്നതിനാല്‍ കാര്യമായ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കമ്മീഷന്‍.

 

 
First published: November 27, 2019, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading