• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുങ്കണ്ടത്ത് പ്രതി മരിച്ചത് മൂന്നാംമുറ മൂലം; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ഡിജിപി

നെടുങ്കണ്ടത്ത് പ്രതി മരിച്ചത് മൂന്നാംമുറ മൂലം; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ഡിജിപി

കസ്റ്റഡി മരണത്തിൽ 15 ദിവസത്തിനകം പ്രാർഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ടെന്നും ബെഹ്റ വ്യക്തമാക്കി.

news18

news18

  • Last Updated :
  • Share this:
    ഇടുക്കി/തിരുവനന്തപുരം: ഇടുക്കിയിൽ റിമാന്റ് പ്രതി രാജ്കുമാർ മരിച്ചത് പൊലീസിന്റെ മൂന്നാംമുറ മൂലമെന്ന് സ്ഥിരീകരണം. നെടുങ്കണ്ടം പൊലീസ് സറ്റേഷനിലെ വിശ്രമ മുറിയിൽവെച്ചാണ് രാജ് കുമാറിന് ക്രൂര പീഡനമേറ്റത്. ആശുപത്രിയിൽ എത്തുമ്പോൾ രാജ്കുമാർ അവശനായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ഡോക്ടർ മൊഴി നല്കി.

    അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണത്തിൽ 15 ദിവസത്തിനകം പ്രാർഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ടെന്നും ബെഹ്റ വ്യക്തമാക്കി.

    also read: ICC World cup 2019: ലോകകപ്പില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടിയത് 8 തവണ; ഫലങ്ങള്‍ ഇങ്ങനെയും

    നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെ വിശ്രമ മുറിയിൽവെച്ച് രണ്ട് പൊലീസ്ഡ്രൈവർമാരും എഎസ്ഐ-യും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. രാജ് കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെങ്കിലും പിന്നീടുള്ള ദൃശ്യങ്ങളില്ല. തെളിവുനശിപ്പിക്കാനായി ഇത് ഡിലീറ്റ് ചെയ്തുവെന്നാണ് സൂചന.

    സ്‌ട്രെക്ചറില്‍ കിടത്തിയാണ് താലൂക്ക് ആശുപത്രിയിൽ രാജ്കുമാറിനെ എത്തിച്ചത്. അതീവ അവശനിലയിലായിരുന്നു പ്രതി. സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്നൊക്കെ ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. മരണശേഷവും തെളിവു നശിപ്പിക്കാൻ ശ്രമം നടന്നുവെന്നാണ് സൂചനകൾ.

    രാവിലെ 10 മണിക്ക് മരിച്ച രാജ് കുമാറിന്റെ മൃതദേഹം ശീതീകരിക്കാത്ത സ്ഥലത്ത് വൈകിട്ട് നാലു മണിവരെ കിടത്തി. മൃതദേഹം ജീർണിപ്പിച്ച് തെളിവുകൾ നശിപ്പിക്കാനായിരുന്നു ഇത്.

    ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ രാജ്കുമാറിന് വീണ് പരിക്കേറ്റു എന്നാണ് പൊലീസ് ആശുപത്രിയിൽ പറഞ്ഞത്. കാലുകൾ അനക്കാനാവാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പീരുമേട് ജയിൽ സൂപ്രണ്ടിന്റേയും മൊഴി.

    അന്വേഷണത്തിന്റെ ഭാഗമായി നാല് പൊലീസുകാരെ കൂടി സസ്‌പെന്‍ഷന്‍റ് ചെയ്തു. സ്റ്റേഷനിലെ റൈറ്റര്‍ റോയി പി വര്‍ഗീസ്, അസി. റൈറ്റര്‍ ശ്യാം, സിപിഒ മാരായ സന്തോഷ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
    First published: