തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. ആറ് പേരെയും പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ നിർദേശം നൽകി. പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സി.പി.ഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. 2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്.
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. മത അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Also Read-
ലക്ഷദ്വീപില്‍ നിന്ന് അടിയന്തര ഹെലികോപ്റ്റര്‍ യാത്ര; പത്തു ദിവസത്തിനകം മാര്‍ഗ രേഖ തയാറാക്കണംമതാടിസ്ഥാനത്തില് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നല്കുന്ന തുല്യതയുടെ ലംഘനം ആണെന്ന് അഭിഭാഷകന് ഹാരിസ് ബീരാന് മുഖേനെ ഫയല്‍ ചെയ്ത അപേക്ഷയില്‍ ലീഗ് ചൂണ്ടിക്കാട്ടി. 1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ തയാറാക്കിയ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പൗരത്വത്തതിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്കാന് കഴിയില്ലയെന്ന് ലീഗ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
Also Read-
കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പൂർവ വിദ്യാർഥികൾകേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടായിരുന്നു കേന്ദ്ര വിജ്ഞാപനം. ഇത് ഭരണഘടന ഉറപ്പ് നല്കുന്ന തുല്യതയ്ക്ക് എതിരാണെന്നാണ് ഹർജിയിൽ ലീഗ് ആരോപിക്കുന്നത്.
Also Read-
മന്ത്രി പി രാജീവിന് കോവിഡ് ; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുപൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാല്‍ ഇപ്പോള്‍ ക്ഷണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരില്‍ നിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയും പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.