• HOME
  • »
  • NEWS
  • »
  • kerala
  • »
  • Wild Boar | കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍; പരിശോധിക്കുമെന്ന് മന്ത്രി

Wild Boar | കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍; പരിശോധിക്കുമെന്ന് മന്ത്രി

മൂന്നു മാർ‍ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാൻ അധികാരം നൽകി വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത

  • Share this:
    കാട്ടുപന്നികളെ (Wild Boar) കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് (Local Body) അധികാരം നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍. മൂന്നു മാർ‍ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാൻ അധികാരം നൽകി വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത.വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ല.

    കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം മറവു ചെയ്യുന്നതിലുള്ള അവ്യക്തത നീക്കണ‍മെന്നതാണ് പ്രധാന ആവശ്യം. ശാസ്ത്രീയ മാർഗങ്ങളിലൂടെ മറവു ചെയ്യണമെന്നു ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, ഇവ ഏതൊക്കയാ‍ണെന്നു ചൂണ്ടിക്കാട്ടാ‍ത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്നാണു പരാതി.

     Also Read- തിരുവമ്പാടിയിൽ വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം; കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

    ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവു  പ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡൻ‍മാർ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപഴ്സൻ, കോർപറേഷൻ മേയർ) അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ കാട്ടുപന്നികളെ സ്വയം വേട്ടയാടി കൊ‍ല്ലാമെന്ന് ഉത്തരവിൽ പറയുന്നു.  മറ്റാരെങ്കിലും മുഖേന കാട്ടുപന്നിയെ കൊല്ലാനും അനുവദിക്കുമെങ്കിലും  ഇതിനുള്ള കാരണം ഇവർ വ്യക്തമാക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ പകരക്കാർ ആരൊക്കെയാണെന്നു ഉത്തരവിൽ നിർവചിച്ചിട്ടില്ല.

    Also Read- കാട്ടുപന്നിയെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെടിവെച്ച് കൊല്ലാം; നിർണായക തീരുമാനം എടുത്തതായി മന്ത്രി എ.കെ ശശീന്ദ്രൻ

    അപേക്ഷ പരിഗണിച്ച് ഉപ്രദവകാരികളായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവ്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ മുൻകൂർ അപേക്ഷ നൽകാനാകുമെന്നതാണ് മറ്റൊരു പ്രശ്നം. പന്നിയെ വെടിവയ്ക്കുന്നവർക്ക് വേതനം നൽകുന്ന കാര്യത്തിലും ഉത്തരവിൽ  പരാമര്‍ശമില്ല. മാത്രമല്ല, ജഡം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് ഉത്തരവിൽ പറന്നുണ്ടെങ്കിലും അതിന്‍റെ ചെലവ് ആര് കണ്ടെത്തുമെന്നതിലും വ്യക്തതയില്ല. ഒരു പന്നിയെ വെടിവയ്ക്കാനും ജഡം ശാസ്ത്രീയമായി സംസ്കരിക്കാനും അയ്യായിരം രൂപയ്ക്ക് അടുത്ത് ചെലവ് വരും.

    ഉത്തരവിലെ ഈ അവ്യക്തതയുടെ പേരിൽ വരും ദിവസ‍ങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാൻ ഇടയുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഒരു പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

    മെയ് 25 നായിരുന്നു  കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പുതിയ ഉത്തരവിനെ കുറിച്ച് വനം മന്ത്രി വ്യക്തമാക്കിയത്. കാട്ടുപന്നികളെ ക്ഷുദ്രജീവികൾ ആയി പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാന മന്ത്രിസഭ കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനം കൈക്കൊണ്ടത്.  മലയോര കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഒടുവിൽ പരിഹാരം ആയത്.

    കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പന്നികളെ കൊല്ലുന്നു എന്നുകരുതി അതിനെ ഭക്ഷിക്കാൻ അനുമതി നൽകിയാൽ നിയമം ദുരുപയോഗം ചെയ്യപ്പെടും എന്ന് മന്ത്രി  ചൂണ്ടിക്കാട്ടി.
    Published by:Arun krishna
    First published: