• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; കുറ്റക്കാരായ മൂന്ന് ഡോക്ടർമാരെ പുറത്താക്കണമെന്ന് ഭർത്താവ്

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; കുറ്റക്കാരായ മൂന്ന് ഡോക്ടർമാരെ പുറത്താക്കണമെന്ന് ഭർത്താവ്

ഡോക്ടർമാരെ ന്യായീകരിക്കുന്ന നിലപാട് തങ്കം ആശുപത്രി തിരുത്തണമെന്നും ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത്

  • Share this:
    പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഐഎംഎ നിലപാട് തിരുത്തണമെന്ന ആവശ്യമായി യുവതിയുടെ ഭർത്താവ്. അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് മരിച്ച ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത് രംഗത്തെത്തിയത്.

    മെഡ‍ിക്കൽ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് മൂന്ന് ഡോക്ടർമാരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരെയാണ് ഇന്നലെ പാലക്കാട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടു.

    Also Read- പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് മൂന്നു ഡോക്ടർമാരുടെ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്

    തന്റെ ഭാര്യയും കുഞ്ഞും മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാരെ ന്യായീകരിക്കുന്ന നിലപാട് തങ്കം ആശുപത്രി തിരുത്തണമെന്നും ഡോക്ടർമാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്.
    Also Read- ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ അറസ്റ്റില്‍

    25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു.

    എന്നാൽ, സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഐഎംഎ. ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കുമെന്നും ഐഎംഎ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു പറഞ്ഞു.
    Published by:Naseeba TC
    First published: