• HOME
 • »
 • NEWS
 • »
 • kerala
 • »
 • Needle stuck in Stomach | മൊട്ടുസൂചി വിഴുങ്ങി പത്താംക്ലാസുകാരി; ആമാശയത്തില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തത് പത്ത് മണിക്കൂറിന് ശേഷം

Needle stuck in Stomach | മൊട്ടുസൂചി വിഴുങ്ങി പത്താംക്ലാസുകാരി; ആമാശയത്തില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തത് പത്ത് മണിക്കൂറിന് ശേഷം

6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്ന സൂചിയാണ് പെണ്‍കുട്ടി വിഴുങ്ങിപ്പോയത്.

 • Share this:
  കാക്കനാട്: വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി (Needle) വിഴുങ്ങി പത്താം ക്ലാസുകാരി. കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്‌ന (15) യാണ് മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങിയത്.

  ഞായറാഴ്ച രാത്രി എട്ടരയോടെ സംഭവം. ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കവേ ഷബ്‌ന തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോവുകയും അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു. 6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്ന സൂചിയാണ് പെണ്‍കുട്ടി വിഴുങ്ങിപ്പോയത്.

  ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ നിലയില്‍ സൂചി കണ്ടു. ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പേയെങ്കിലും അവിടെ നിന്നും സൂചി പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

  ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് പോവുകയും അവിടെ നിന്നുമെടുത്ത എക്‌സ്‌റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തുകയും ചെയ്തു.

  പത്ത് മണിക്കൂര്‍ നീണ്ട കടുത്ത വേദനയ്ക്ക് ശേഷം ആമാശയത്തില്‍ കുടുങ്ങിയ മൊട്ടുസൂചി തിങ്കളാഴ്ച രാവിലെയോടെ ഒരു മണിക്കൂര്‍ നീണ്ട എന്‍ഡോസ്‌കോപ്പി വഴിയാണ് പുറത്തെടുത്തത്.

  ഗർഭസ്ഥ ശിശു അമ്മയുടെ കരളിൽ വളരുന്നു; ഇത് അപൂർവങ്ങളിൽ അപൂർവം

  ഒരു സ്ത്രീയുടെ കരളിനുള്ളിൽ ഗർഭസ്ഥ ശിശു വളരുന്നതായി കണ്ടെത്തൽ. അൾട്രാസൗണ്ട് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗർഭധാരണം 'വളരെ അപൂർവമായ' എക്ടോപിക് ഗർഭാവസ്ഥയാണെന്ന് (ectopic pregnancy) ഡോക്ടർമാർ പ്രസ്താവിച്ചതായി 'ദി സൺ' റിപ്പോർട്ട് ചെയ്തു. കാനഡയിലെ മാനിറ്റോബയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ശിശുരോഗവിദഗ്ദ്ധനായ മൈക്കൽ നാർവിയാണ് ഈ അത്ഭുതകരമായ സംഭവം വിശദീകരിച്ചത്.

  അമ്മയുടെ കരളിനുള്ളിൽ വളരുന്ന കുഞ്ഞിന്റെ അസാധാരണമായ ഈ സംഭവം TikTok-ൽ അടുത്തിടെ പുറത്തിറക്കിയ ഒരു വീഡിയോയിൽ മൈക്കൽ മാർവി വിശദമാക്കിയിരുന്നു. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, 33 കാരിയായ ഒരു സ്ത്രീ 14 ദിവസത്തെ ആർത്തവ രക്തസ്രാവത്തിന്റെ പ്രശ്നവും അവസാന ആർത്തവത്തിന് മുൻപുള്ള 49 ദിവസത്തെ അവസ്ഥയുമായി തങ്ങളെ സമീപിച്ചതായി ഡോക്ടർ വിശദീകരിച്ചു എന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കരളിൽ കുഞ്ഞിനെ കണ്ടെത്തിയതോടെ അവർ ഞെട്ടിപ്പോയി.

  Also Read-Alappuzha | ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത; ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി

  സ്ത്രീയുടെ കരളിൽ എക്ടോപിക് ഗർഭധാരണം ഉണ്ടെന്ന് മൈക്കൽ നാർവി വെളിപ്പെടുത്തി, അത് വയറ്റിൽ സംഭവിക്കുന്നത് തങ്ങൾ കണ്ടിട്ടുണ്ടെന്നും എന്നാൽ കരളിൽ ഉണ്ടാവുന്നത് കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു. യുവതിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞുവെങ്കിലും ഗർഭസ്ഥശിശുവിനെ രക്ഷിക്കാനായില്ല. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും 3 ദശലക്ഷത്തിലധികം കാഴ്ചകൾ ലഭിക്കുകയും 17,000-ലധികം കമന്റുകൾ നേടുകയും ചെയ്തു. കരളിൽ എക്ടോപിക് ഗർഭധാരണം സംഭവിക്കുന്നത് അസാധാരണമാംവിധം അപൂർവമാണ് എന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനെ ഉദ്ധരിച്ച് 'ദി സൺ' റിപ്പോർട്ട് ചെയ്തു.
  Published by:Karthika M
  First published: