കോഴിക്കോട്: ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ നീറ്റ് പരീക്ഷ തുടങ്ങിയത് രണ്ടു മണിക്കൂർ വൈകി. ഇങ്ങാപ്പുഴയിലെ മാർ ബസേലിയോസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് ഗുരുതരമായ പരാതി ഉയർന്നത്. വൈകിട്ട് അഞ്ചരയ്ക്ക് കഴിയേണ്ട പരീക്ഷ രാത്രി ഏഴരയോടെയാണ് തീർന്നത്. ചോദ്യപേപ്പറിന്റെ കുറവ് മൂലമാണ് പരീക്ഷ തുടങ്ങാൻ വൈകിയതെന്നാണ് വിശദീകരണം. ഏറെ ഗൗരവത്തോടെ നടത്തേണ്ട പരീക്ഷയെ ഇത്രയും ലാഘവത്തോടെ കൈകാര്യം ചെയ്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ഉയരുകയാണ്.
അതേസമയം കോട്ടയത്ത് നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ നൽകാൻ വൈകിയതായും പരാതി ഉയർന്നു. ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ബയോമെട്രിക് റജിസ്ട്രേഷൻ വൈകിയതോടെയാണ് കുട്ടികൾക്ക് കൂൾ ഓഫ് ടൈം നഷ്ടമായത്. നാനൂറിലധികം കുട്ടികൾ പരീക്ഷ എഴുതുന്ന സെന്ററിൽ ബയോമെട്രിക് റജിസ്ട്രേഷൻ നടത്താതെ കൂട്ടത്തോടെ ഹാളിൽ കയറ്റിയതായും മാതാപിതാക്കൾ പരാതിപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.