NEET Exam Results: വിജയശതമാനത്തിൽ കേരളം അഞ്ചാമത്; കോഴിക്കോട് നിന്നുളള ആയിഷ ഒന്നാമത്

കേരളത്തില്‍ ഒന്നാമതായാണ്‌ ആയിഷ നീറ്റ്‌ പാസായത്‌.

News18 Malayalam | news18-malayalam
Updated: October 17, 2020, 6:29 PM IST
NEET Exam Results: വിജയശതമാനത്തിൽ കേരളം അഞ്ചാമത്; കോഴിക്കോട് നിന്നുളള ആയിഷ ഒന്നാമത്
Ayisha
  • Share this:
കോഴിക്കോട്‌: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍(നീറ്റ്‌) കേരളത്തിന്റെ അഭിമാനമായി കോഴിക്കോട്‌ സ്വദേശി ആയിഷ. കേരളത്തില്‍ ഒന്നാമതായാണ്‌ ആയിഷ നീറ്റ്‌ പാസായത്‌. ദേശീയ തലത്തില്‍ 12ാം റാങ്കും ഒബിസി വിഭാഗതത്തില്‍ രണ്ടാം റാങ്കുമാണ്‌ ആയിഷ നേടിയത്‌. 720 ല്‍ 710 മാര്‍ക്കാണ്‌ ആയിഷ കരസ്ഥമാക്കിയത്‌.

നീറ്റ്‌ എഴുതിയവരില്‍ ആദ്യ അമ്പത്‌ റാങ്കിങ്ങില്‍ മൂന്ന്‌ മലയാളികള്‍ കൂടി ഇടംനേടിയിട്ടുണ്ട്‌. പാലാക്കാട്‌ നെന്മാറ സ്വദേശി എ ലുലു(22), കോഴിക്കോട്‌ വെള്ളിമാട്‌ കുന്ന്‌ സ്വദേശി സനീഷ്‌ അഹമ്മദ്‌(25), തിരുവല്ല സ്വദേശി ഫിലിമോന്‍ കുര്യാക്കോസ്‌(50) എന്നിവരാണ്‌ ആദ്യ അമ്പത്‌ റാങ്കില്‍ ഇടം നേടിയ മലയാളി വിദ്യാര്‍ത്ഥികള്‍.

കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എപി അബ്ദുല്‍ റസാക്കിന്റേയും ഷെമീമയുടേയും മകളാണ്‌ എസ്‌ ആയിഷ. കോഴിക്കോട്‌ റെയ്‌സ്‌ എന്‍ട്രന്‍സ്‌ കോച്ചിങ്‌ സെന്ററില്‍ നിന്നാണ്‌ ആയിഷ പരിശീലനം നേടിയത്‌.

കഴിഞ്ഞ തവണ നീറ്റ്‌ പരീക്ഷയില്‍ 15,000 ആയിരുന്നു ആയിഷയുടെ റാങ്ക്‌. തുടര്‍ന്ന്‌ റെയ്‌സില്‍ പരിശീലനത്തിന്‌ ചേരുകയായിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌(എയിംസ്‌) ചേര്‍ന്ന്‌ പഠനം തുടരാനാണ്‌ ആയിഷയുടെ ആഗ്രഹം. ഡോക്ടറാകുക എന്നത്‌ സ്‌കൂള്‍ കാലഘട്ടം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന്‌ ആയിഷ പറയുന്നു. കൊയിലാണ്ടി ഗവ. വി.എച്ച്‌.എസ്‌.എസില്‍ നിന്നും കഴിഞ്ഞ വര്‍ഷം പ്ലസ്‌ടുവിന്‌ 98 ശതമാനം മാര്‍ക്ക്‌ നേടിയാണ്‌ ആയിഷ പാസായത്‌.

ഒഡീഷ സ്വദേശി സൊയിബ്‌ അഫ്‌താബിനാണ്‌ ദേശീയ തലത്തില്‍ ഒന്നാം റാങ്ക്‌. 720 ല്‍ 720 ഉം നേടിയാണ്‌ ഈ മിടുക്കന്‍ ഒന്നാമനായത്‌.

ഏറെ പ്രതിസന്ധികള്‍ക്കിടയിലാണ്‌ ഇക്കുറി നീറ്റ്‌ പരീക്ഷ നടത്തിയതെന്ന്‌ വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊഖ്രിയാല്‍ പറഞ്ഞു. ഇത്തവണ ആദ്യമായാണ്‌ എയിംസ്‌ ഉള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന്‌ ഒറ്റപ്പരീക്ഷ നടത്തിയത്‌.

ഇക്കുറി 13,66,945 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയെഴുതിയത്‌. ഇതില്‍ 7,71,500 പേര്‍ റാങ്ക്‌ പട്ടികയില്‍ ഇടംനേടി. വിജയശതമാനത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്‌.
Published by: Naseeba TC
First published: October 17, 2020, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading