നെഹ്റു ട്രോഫി ഏതു ചുണ്ടൻ നേടുമെന്ന് പ്രവചിക്കൂ; 10, 001രൂപ നേടൂ

ഒരാൾക്ക് ഒരു വള്ളത്തിന്‍റെ പേരു മാത്രമേ പ്രവചിക്കാൻ കഴിയൂ.

news18
Updated: August 5, 2019, 8:57 PM IST
നെഹ്റു ട്രോഫി ഏതു ചുണ്ടൻ നേടുമെന്ന് പ്രവചിക്കൂ; 10, 001രൂപ നേടൂ
boat race
  • News18
  • Last Updated: August 5, 2019, 8:57 PM IST
  • Share this:
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി ഏതു ചുണ്ടൻ വള്ളം നേടുമെന്ന് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ളിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷൻ ജൂവലേഴ്സ് നൽകുന്ന 10,001 രൂപയുടെ പി.റ്റി. ചെറിയാൻ സ്മാരക കാഷ് അവാർഡ് നൽകും.

മത്സര പോസ്റ്റ് കാർഡിലോ കവറിലോ തപാലിലൂടെ ലഭിക്കുന്ന എൻട്രികൾ മാത്രമാണ് പരിഗണിക്കുക.. പ്രവചിക്കുന്ന ചുണ്ടന്‍റെ പേര്, എൻട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം.

ഒരാൾക്ക് ഒരു വള്ളത്തിന്‍റെ പേരു മാത്രമേ പ്രവചിക്കാൻ കഴിയൂ. കൂടുതൽ പേരുകൾ അയച്ചാൽ എൻട്രി തള്ളിക്കളയും. അയയ്ക്കുന്ന കവറിനു മുകളിൽ നെഹ്റു ട്രോഫി പ്രവചനമത്സരം 2019 എന്നെഴുതണം.

തുഴയേന്തി നിൽക്കുന്ന കുട്ടനാടൻ താറാവിന് പേരായി 'പങ്കൻ'

ആഗസ്റ്റ് 9നു വൈകുന്നേരം അഞ്ചിനകം കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ -688001 വിലാസത്തിൽ എൻട്രി ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 0477 2251349.

First published: August 5, 2019, 8:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading