• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nehru Trophy Boat Race | മഹാദേവികാട്; ചമ്പക്കുളം; വീയപുരം;നടുഭാഗം ; ആരു നേടും 68 ാ-മത് നെഹ്രുട്രോഫി?

Nehru Trophy Boat Race | മഹാദേവികാട്; ചമ്പക്കുളം; വീയപുരം;നടുഭാഗം ; ആരു നേടും 68 ാ-മത് നെഹ്രുട്രോഫി?

മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് കലാശപോരാട്ടത്തിന് തുഴയെറുയുന്നത്.

  • Last Updated :
  • Share this:
    അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളംകളിയുടെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി നാല് ചുണ്ടന്‍ വള്ളങ്ങള്‍. ആവേശകരമായ ഹീറ്റസ് മത്സരങ്ങളില്‍ നിന്ന് മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് കലാശപോരാട്ടത്തിന് തുഴയെറുയുന്നത്.

    പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ (4.24.09), കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (4.29.55), പുന്നമട ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടന്‍(4.31.38), കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.31.58) എന്നിവരാണ് ഫൈനല്‍ യോഗ്യത നേടിയത്.

    Nehru Trophy Boat Race | ഓളപരപ്പില്‍ ആവേശപ്പൂരം; നെഹ്രുട്രോഫി വള്ളംകളി ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം പൂര്‍ത്തിയായി

    കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന നെഹ്രുട്രോഫിയെ അത്യന്തം ആവേശത്തോടെയാണ് വള്ളംകളി പ്രേമികള്‍ സ്വീകരിച്ചത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി വള്ളംകളി ഉദ്ഘാടനം ചെയ്തു.
    Published by:Arun krishna
    First published: