ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരവും നാളെ ആലപ്പുഴയില്‍ നടക്കേണ്ടിയിരുന്നതാണ്
nehru trophy boat race
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന നെഹ്രു ട്രോഫി വള്ളം കളി മാറ്റിവെച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് വള്ളം കളി മാറ്റിവെച്ചെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷവും നെഹ്രുട്രോഫി വള്ളം കളി മാറ്റിവെക്കേണ്ടി വന്നിരുന്നു.
ഐപിഎല്‍ മാതൃകയില്‍ ഈ വര്‍ഷം മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരവും നാളെ ആലപ്പുഴയില്‍ നടക്കേണ്ടിയിരുന്നതാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്രദിനത്തില്‍ രാജ്ഭവനില്‍ നടത്താനിരുന്ന വിരുന്ന് സത്കാരവും മാറ്റിവെച്ചിട്ടുണ്ട്. ഗവര്‍ണര്‍ പി സദാശിവമാണ് വിരുന്ന് സത്കാരം മാറ്റിവെച്ച വിവരം പങ്കുവെച്ചത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് 30 പേര് മരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 20 പേരാണ് മരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.