രണ്ടു വർഷമായി മുടങ്ങിയിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി (Nehru Trophy Boat Race) ഈ വർഷം നവംബറിൽ നടത്തും. സാധാരണ ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന ജലമേള വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന സീസൺ കണക്കാക്കിയാണ് നവംബറിൽ നടത്താൻ ധാരണയായത്.
പുന്നമടയിലെ ഓളപ്പരപ്പിൽ വള്ളംകളിയുടെ ആരവം നിലച്ചിട്ട് രണ്ടു വർഷമായി. കോവിഡ് പ്രതിസന്ധിയിൽ മുsങ്ങിയ വള്ളം കളി ഇത്തവണ നവംബറിൽ നടത്താനാണ് തീരുമാനം. ചാമ്പ്യൻസ് ബോട്ട് ലീഗ് അടക്കമുള്ള മറ്റു കാര്യങ്ങളെ കുറിച്ച് പിന്നീട് തീരുമാനമുണ്ടാകും.
അതേസമയം, തർക്കത്തെ തുടർന്ന് ഫലം മരവിപ്പിച്ചിരുന്ന 2011 നെഹ്റു ട്രോഫി വള്ളംകളിയിലെ ജേതാവിനെ പ്രഖ്യാപിച്ചു. കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് ജേതാവ്. വിജയിയായി ആദ്യം പ്രഖ്യാപിക്കപ്പെട്ട ദേവാസ് ചുണ്ടൻ്റെ വിജയം ജില്ലാ കലക്ടറും പൊലീസ് മേധാവിയും ഉൾപ്പെട്ട ജൂറി ഓഫ് അപ്പീൽ കമ്മിറ്റി അസ്ഥിരപ്പെടുത്തി. നിയമപ്രകാരമുള്ള യൂണിഫോം ധരിക്കാതെ തുഴഞ്ഞതിനാണ് നടപടി.
ഫൈനലിൽ മത്സരിച്ച മറ്റ് ചുണ്ടൻ വള്ളങ്ങൾ നൽകിയ പരാതി പരിഗണിച്ചാണ് മത്സരഫലം അസാധുവാക്കിയത്. ഹൈക്കോടതിയിലും കേസുണ്ടായിരുന്നു അമ്പയർമാർ, ചീഫ് സ്റ്റാർട്ടർ എന്നിവരുടെ വിശദീകരണങ്ങളും പരിഗണിച്ചു. കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ്റെ ക്യാപ്റ്റൻ ജിജി ജേക്കബ് ആയിരുന്നു. പുതിയ ഫലപ്രഖ്യാപനം അനുസരിച്ച് മുട്ടേൽ കൈനകരി ചുണ്ടൻ രണ്ടാം സ്ഥാനവും, പായിപ്പാട് ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ജേതാവായ ചുണ്ടൻ വള്ളത്തിൻ്റെ വിജയം അസാധുവാക്കി മറ്റൊരു ചുണ്ടനെ ചാമ്പ്യാനായി പ്രഖ്യാപിക്കുന്നത്.
Summary: The Nehru Trophy Boat Race, which has been suspended for two years owing to Covid 19 outbreak and subsequent restrictions, will be held in November this year. The prestigious festival, which is usually held on the second Saturday in August, is scheduled to be held in November in view of the peak tourist season
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.