• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nehru Trophy Boat Race | 68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ ടിക്കറ്റ് പത്ത് ജില്ലകളിൽ ലഭിക്കും

Nehru Trophy Boat Race | 68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ ടിക്കറ്റ് പത്ത് ജില്ലകളിൽ ലഭിക്കും

സർക്കാർ ഓഫീസുകൾ മുഖേനയാണ് ടിക്കറ്റുകൾ വിൽക്കുനത്.

  • Last Updated :
  • Share this:
    ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ നേരിട്ടുള്ള ടിക്കറ്റു വിൽപന മറ്റ് ജില്ലകളിൽ ഇന്ന് ആരംഭിക്കും. സർക്കാർ ഓഫീസുകൾ മുഖേനയാണ് ടിക്കറ്റുകൾ വിൽക്കുനത്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും വിൽപനയ്ക്കുള്ള സംവിധാനങ്ങൾ പൂർത്തിയായി.

    100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ലഭിക്കുക. ഓൺലൈനില്‍ ഇതുവരെ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. ജില്ലയില്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന ബുധനാഴ്ചയാണ് ആരംഭിച്ചത്. ഇതുവരെ 50,000 രൂപയുടെ ടിക്കറ്റുകളുടെ വില്‍പ്പന നടന്നു.


    ഇതോടൊപ്പം, നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ള മലയാള സാഹിത്യ ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. ഓഗസ്റ്റ് 26 ണ് അവസാനമായി അപേക്ഷ നൽകേണ്ട തിയതി. വിലാസം- എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്‍ഡ് കണ്‍വീനര്‍, എന്‍.ടി.ബി.ആര്‍.- 2022, ഇറിഗേഷന്‍ ഡിവിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നില ആലപ്പുഴ.

    also read : നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബറില്‍; പുന്നമടക്കായലിലെ ജലമേള നടക്കുന്നത് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

    ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നെഹ്റുട്രോഫി വള്ളംകളിയുടെ (എന്‍.ടി.ബി.ആര്‍) ഓഫീസ് ഉദ്ഘാടനം ചെയ്തു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, അംഗങ്ങളായ എസ്.എം. ഇഖ്ബാല്‍, ജോണി മുക്കം, റെജി ജോബ്, പി.എ. ഷെരീഫ്, കെ.ജി. വിനോദ്, പി.ഡി. സുധി, ഹാരിസ് രാജ, എ. ഉനൈസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    Published by:Amal Surendran
    First published: