സ്റ്റാർട്ടിങ് ട്രബിൾ ഇല്ലാതെ ചുണ്ടനുകൾ കുതിക്കുമോ? ഉത്തരം ഋഷികേശ് പറയും!

News18 Malayalam
Updated: November 9, 2018, 8:17 PM IST
സ്റ്റാർട്ടിങ് ട്രബിൾ ഇല്ലാതെ ചുണ്ടനുകൾ കുതിക്കുമോ? ഉത്തരം ഋഷികേശ് പറയും!
  • Share this:
ആലപ്പുഴ: പ്രളയം കാരണം മാറ്റിവെച്ച് നെഹ്റുട്രോഫി ജലോത്സവത്തിന് പുന്നമട തയ്യാറായി കഴിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇക്കൊല്ലത്തെ ജലപൂരം. ഓളങ്ങളെ കീറിമുറിക്കാൻ സ്റ്റാർട്ടിങ് ട്രബിളില്ലാതെ ചുണ്ടനുകൾ മുന്നേറുമോ? തർക്കങ്ങളില്ലാത്ത ജലമേള സംഘടിപ്പിക്കാൻ ഇത്തവണ ഋഷികേശ് എന്ന ചെറുപ്പക്കാരിനാലണ് സംഘാടകർ പ്രതീക്ഷയർപ്പിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി നെഹ്റുട്രോഫി ഉൾപ്പടെ മിക്ക ജലമേളകളിലും സ്റ്റാർട്ടിങ് ഒരു കല്ലുകടിയായിരുന്നു. മത്സരം വൈകുന്നതിന് ഇത് പ്രധാന കാരണമായി. ഈ സാഹചര്യത്തിലാണ് ഇത്തവണ നെഹ്റു ട്രോഫിയിൽ കുറ്റമറ്റൊരു സംവിധാനം ഏർപ്പെടുത്താൻ സംഘാടകർ തീരുമാനിച്ചത്. അങ്ങനെയാണ് മുഹമ്മ സ്വദേശിയായ ഋഷികേശിന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് അറിയുന്നത്. വിവിധ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രസിഡന്‍റിന്‍റെ പുരസ്ക്കാരം കരസ്ഥമാക്കിയിട്ടുള്ള ഋഷികേഷ് എന്ന 43കാരന്‍ ഒരുക്കിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം കുറ്റമറ്റതാണെന്ന് സംഘാടകർക്ക് ബോധ്യപ്പെട്ടു.

ഋഷികേശിന്‍റെ സ്റ്റാർട്ടിങ് ഇങ്ങനെ...

40 മീറ്ററിലധികം നീളം വരുന്ന ചുണ്ടന്‍ വള്ളങ്ങളെല്ലാം ഒരേ നിരയില്‍ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുന്നതാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഋഷികേശ് രൂപകൽപന ചെയ്ത സംവിധാനത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ അമരത്ത് ബെല്‍റ്റ് കെട്ടി കായലില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. ഈ പ്ലാറ്റ്‌ഫോം കായലില്‍ ഉറപ്പിച്ചിട്ടുള്ള പോളുമായി ബന്ധപ്പെടുത്തിയിരിക്കും. ഒരു റേസില്‍ പങ്കെടുക്കുന്ന നാല് വള്ളങ്ങളും ഇങ്ങനെ പ്ലാറ്റ്‌ഫോമുമായി ബന്ധിച്ചതിനുശേഷമാണ് റേസ് ആരംഭിക്കുക. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോക്കാണ് വള്ളത്തെ ഫ്ളോട്ടിംഗ് പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തുന്നതോടെ ലോക്കുകള്‍ എല്ലാം തുറക്കുകയും വള്ളങ്ങളുടെ മുന്നിലുള്ള ബാര്‍ വെള്ളത്തിലേക്ക് താഴുകയും ചെയ്യും. ഇതോടെ എല്ലാ വള്ളങ്ങള്‍ക്കും ഒരേസമയം മുന്നോട്ട് നീങ്ങാന്‍ പറ്റും.

ഋഷികേശ് ഒരുക്കിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുന്നമടക്കായലിൽവെച്ച് പരീക്ഷണം നടത്തിയിരുന്നു. ട്രയൽ നടത്തിയപ്പോൾ വിജയകരമായിരുന്നു. സ്റ്റാര്‍ട്ടിംഗ് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോട്ട് റേസ് കമ്മിറ്റി വിലയിരുത്തിയിരുന്നു.
First published: November 9, 2018, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading