ജലരാജാവാകാൻ ചുണ്ടനുകൾ; നെഹ്റുട്രോഫി ജലമേള ഇന്ന്

News18 Malayalam
Updated: November 10, 2018, 7:45 AM IST
ജലരാജാവാകാൻ ചുണ്ടനുകൾ; നെഹ്റുട്രോഫി ജലമേള ഇന്ന്
boat race
  • Share this:
ആലപ്പുഴ: 66-ാമത് നെഹ്റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലിൽ. പ്രളയത്തെത്തുടർന്ന് മാറ്റി വെച്ച ജലമേള മൂന്ന് മാസത്തിന് ശേഷമാണ് നടത്തുന്നത്. ജലമേളയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 81 വള്ളങ്ങളാണ് ഇത്തവണ പുന്നമടക്കായലിലെ ഓളപ്പരപ്പിൽ വിസ്മയം തീർക്കുന്നത്.

ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന വള്ളംകളി പ്രളയത്തെ തുടർന്നാണ് മാറ്റിവെച്ചത്. അതുകൊണ്ടുതന്നെ ആവേശം കുറഞ്ഞിട്ടുണ്ടെന്നാണ് ജലോത്സവപ്രേമികൾ പറയുന്നത്. എന്നാൽ നെഹ്റുട്രോഫി കിരീടം നേടാൻ അരയുംതലയുംമുറുക്കി ചുണ്ടൻവള്ളങ്ങളും ബോട്ട് ക്ലബുകളും രംഗത്തുണ്ട്. ഏറ്റവുമധികം കിരീടം നേടിയിട്ടുള്ള കാരിച്ചാൽ, ചമ്പക്കുളം, ഗബ്രിയേൽ, ദേവസ്, ആയാപ്പറമ്പ് പാണ്ടി, ജവഹർ തായങ്കരി, പായിപ്പാടൻ തുടങ്ങിയവയെല്ലാം വിജയപ്രതീക്ഷയിലാണ്. സ്റ്റാർട്ടിങിലെ പോരായ്മ ഒഴിവാക്കുന്നതിനായി ഇത്തവണ പുതിയ സംവിധാനമാണ് പരീക്ഷിക്കുന്നത്. മുഹമ്മ സ്വദേശിയായ ഋഷികേശ് കണ്ടുപിടിച്ച സ്റ്റാർട്ടിങ് സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

സ്റ്റാർട്ടിങ് ട്രബിൾ ഇല്ലാതെ ചുണ്ടനുകൾ കുതിക്കുമോ? ഉത്തരം ഋഷികേശ് പറയും!

56 ചെറുവള്ളങ്ങളും 25 ചുണ്ടൻ വള്ളങ്ങളുമാണ് ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ രാവിലെ 11 ന് ആരംഭിക്കും. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും മറ്റ് വിഭാഗങ്ങളുടെ ഫൈനലുകളും ഉച്ചയ്ക്ക് ശേഷം നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗവർണർ ജസ്റ്റിസ് പി സദാശിവം നെഹ്റു ട്രോഫി ജലമേള ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അർജുൻ, കേരള ബാസ്റ്റേഴ്സ് ടീമംഗങ്ങൾ എന്നിവർ ഇത്തവണ മുഖ്യാതിഥികളായെത്തും. ദൂരദർശനിലും ഗൂഗിളിലും എമിറേറ്റ്സ് വിമാനങ്ങളിലും ജലമേള തത്സമയം കാണാം.

2086പൊലീസുകാർ നഗരത്തിൽ സുരക്ഷയൊരുക്കും. നീന്തൽ പരിശീലനം നേടിയ 45 പൊലീസുകാർക്കാണ് കായലിലെ സുരക്ഷാ ചുതല. 25 ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.
First published: November 10, 2018, 7:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading