Nehru Trophy Boat Race | നെഹ്രുട്രോഫി മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ ചുണ്ടന്

കേരളാ പോലീസിന്‍റെ ചമ്പക്കുളം ചുണ്ടനെ പിന്നിലാക്കിയാണ് കാട്ടില്‍ തെക്കെതില്‍ ഒന്നാമതെത്തിയത്.

  • News18 Malayalam
  • | September 04, 2022, 17:25 IST
    facebookTwitterLinkedin
    LAST UPDATED A MONTH AGO

    AUTO-REFRESH

    HIGHLIGHTS

    16:16 (IST)

    ഫൈനല്‍ പോരാട്ടത്തിന് 4 ചുണ്ടന്‍ വള്ളങ്ങള്‍ 
    അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളം കളിയുടെ ഫൈനല്‍ പോരാട്ടത്തിനായി 4 ചുണ്ടന്‍ വള്ളങ്ങള്‍ യോഗ്യത നേടി . ഫിനിഷ് ചെയ്ത സമയത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഹീറ്റസ് വിജയികളായ വള്ളങ്ങളില്‍ നിന്ന് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ (4.24.09), കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (4.29.55), പുന്നമട ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടന്‍(4.31.38), കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.31.58) എന്നിവരാണ് ഫൈനല്‍ യോഗ്യത നേടിയത്.

    16:16 (IST)

    ഫൈനല്‍ പോരാട്ടത്തിന് 4 ചുണ്ടന്‍ വള്ളങ്ങള്‍ 
    അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളം കളിയുടെ ഫൈനല്‍ പോരാട്ടത്തിനായി 4 ചുണ്ടന്‍ വള്ളങ്ങള്‍ യോഗ്യത നേടി . ഫിനിഷ് ചെയ്ത സമയത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഹീറ്റസ് വിജയികളായ വള്ളങ്ങളില്‍ നിന്ന് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ (4.24.09), കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (4.29.55), പുന്നമട ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടന്‍(4.31.38), കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.31.58) എന്നിവരാണ് ഫൈനല്‍ യോഗ്യത നേടിയത്.

    15:58 (IST)

    ചുണ്ടന്‍ വള്ളങ്ങളുടെ ആവേശകരമായ ഹീറ്റ്സ് മത്സരങ്ങള്‍ പൂര്‍ത്തിയായി

    • ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സിൽ കേരള പോലീസിന്റെ ചമ്പക്കുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    • ചുണ്ടൻ വള്ളങ്ങളുടെ രണ്ടാം ഹീറ്റ്‌സിൽ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    • ചുണ്ടൻ വള്ളങ്ങളുടെ മൂന്നാം ഹീറ്റ്‌സിൽ യു.ബി.സി. കൈനകരിയുടെ  കാരിച്ചാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    • ചുണ്ടൻ വള്ളങ്ങളുടെ നാലാം ഹീറ്റ്‌സിൽ നീരണം ബോട്ട്‌ ക്ലബ്ബിന്റെ നിരണം  ഒന്നാമതായി ഫിനിഷ് ചെയ്തു.
    • ചുണ്ടൻ വള്ളങ്ങളുടെ അഞ്ചാം ഹീറ്റ്‌സിൽ ബോട്ട്‌ ക്ലബ്ബിന്റെ  പുന്നമട ബോട്ട് ക്ലബ്ബിന്‍റെ വീയപുരം ചുണ്ടന്‍ ഒന്നാമതായി ഫിനിഷ് ചെയ്തു.

    15:55 (IST)

    ഹീറ്റ്‌സ് :5
    ട്രാക്ക് :1 ജവഹര്‍ തായങ്കരി(സമുദ്ര ബോട്ട് ക്ലബ് കുമരകം)
    ട്രാക്ക് :2 വീയപുരം (പുന്നമട ബോട്ട് ക്ലബ്)
    ട്രാക്ക് :3 നടുഭാഗം (എൻസിഡിസി, കുമരകം) 
    ട്രാക്ക് :4 സെന്റ് പയസ് X  (ടൗൺ ബോട്ട് ക്ലബ്, കുമരകം)

    വിജയി: വീയപുരം (പുന്നമട ബോട്ട് ക്ലബ്)

    15:43 (IST)

    ഹീറ്റ്‌സ് 4
    ട്രാക്ക്1 - ദേവാസ് ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്, എടത്വാ)
    ട്രാക്ക് 2 - സെന്‍റ് ജോര്‍ജ് (ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ) 
    ട്രാക്ക് 3 - നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ് തിരുവല്ല) 
    ട്രാക്ക് 4 - ശ്രീമഹാദേവന്‍ (യു.ബി.സി വേണാട്ടുകാട് ചതുര്‍ത്ഥ്യാകരി)

    വിജയി: നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ് തിരുവല്ല) 

    15:38 (IST)

    ഹീറ്റ്‌സ് :3
    ട്രാക്ക് :1 വെള്ളംകുളങ്ങര (സെന്‍റ് ജോര്‍ജ് ബോട്ട് ക്ലബ് തെക്കേക്കര)
    ട്രാക്ക് :2 കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)
    ട്രാക്ക് :3കരുവാറ്റ ശ്രീവിനായകന്‍(സെന്‍റ് പയസ് ടെന്‍ത് ബോട്ട് ക്ലബ് മങ്കൊമ്പ്)
    ട്രാക്ക് :4 പായിപ്പാട് (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം)

    വിജയി: കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)

    15:38 (IST)

    ഹീറ്റ്‌സ് :3
    ട്രാക്ക് :1 വെള്ളംകുളങ്ങര (സെന്‍റ് ജോര്‍ജ് ബോട്ട് ക്ലബ് തെക്കേക്കര)
    ട്രാക്ക് :2 കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)
    ട്രാക്ക് :3കരുവാറ്റ ശ്രീവിനായകന്‍(സെന്‍റ് പയസ് ടെന്‍ത് ബോട്ട് ക്ലബ് മങ്കൊമ്പ്)
    ട്രാക്ക് :4 പായിപ്പാട് (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം)

    വിജയി: കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)

    15:33 (IST)

    ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റസ് മത്സരം

    ഹീറ്റ്സ് 2

    ട്രാക്ക് :1ചെറുതന(ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം)
    ട്രാക്ക് :2 വലിയ ദിവാന്‍ജി(വലിയ ദിവാന്‍ജി ബോട്ട് ക്ലബ്)
    ട്രാക്ക് :3 മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
    ട്രാക്ക് :4 ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)

    വിജയി: മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)

    ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന്. . ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം പതാക ഉയര്‍ത്തും. ടൂറിസം പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷിമന്ത്രി പി. പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലയിലെ എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

    രാവിലെ 11 മണിക്ക് മത്സരങ്ങള്‍ ആരംഭിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കുക. വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയാണ് ഫൈനല്‍ മത്സരങ്ങള്‍.

    ഒന്‍പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് മത്സരിക്കാനുള്ളത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 20 വള്ളങ്ങളുണ്ട്. ചുരുളന്‍ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -9, വെപ്പ് ബി ഗ്രേഡ് -9, തെക്കനോടി(തറ) -3, തെക്കനോടി(കെട്ട്)- 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

    Also read: 68-ാമത്‌ നെഹ്രുട്രോഫി വള്ളംകളിക്ക് പുന്നമടയൊരുങ്ങി

    ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ഓരോ ഹീറ്റ്സിലും നാലു വള്ളങ്ങള്‍ വീതം മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കുവേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.

    Also read: നെഹ്റുട്രോഫി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്കും സുരക്ഷയ്ക്കും പൊലീസ് പറയുന്ന 21 കാര്യങ്ങൾ

    മികച്ച സമയം കുറിക്കുന്ന ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടും. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

    Also read: ഒരു മിനിറ്റില്‍ എത്ര തവണ തുഴയാനാകും? തുഴയെറിഞ്ഞ് സമ്മാനം നേടാൻ ഇന്ററാക്ടീവ് ഗെയിം

    പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്‍റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്‍റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.