നെഹ്റുട്രോഫി വള്ളംകളി; വഞ്ചിപ്പാട്ട് മത്സരം ഓഗസ്റ്റ് ഏഴിന്
വഞ്ചിപ്പാട്ട് മത്സരം ഓഗസ്റ്റ് ഏഴിന് രാവിലെ എട്ട് മണിക്ക് നഗരചത്വരത്തിൽ
news18
Updated: August 5, 2019, 9:51 PM IST

boat race
- News18
- Last Updated: August 5, 2019, 9:51 PM IST
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഓഗസ്റ്റ് ഏഴിന് രാവിലെ എട്ട് മണിക്ക് നഗരചത്വരത്തിൽ നടക്കും. ഉദ്ഘാടനം സമ്മേളനം മുൻ എംഎൽഎ സി.കെ. സദാശിവന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും.
സബ് കളക്ടർ വി.ആർ. കൃഷ്ണ തേജ പതാക ഉയർത്തും. സമാപന സമ്മേളനം വൈകിട്ട് നാലിന് നഗരസഭാധ്യക്ഷൻ തോമസ് ജോസഫിന്റെ അധ്യക്ഷതയിൽ ചലചിത്ര പിന്നണി ഗാന രചയിതാവ് അനിൽ പനച്ചൂരാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പച്ച പുതച്ച് നെഹ്റു ട്രോഫി വള്ളംകളി; ഹരിതചട്ടം പാലിക്കും
ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി സമ്മാനദാനം നിർവ്വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിക്കും.
സബ് കളക്ടർ വി.ആർ. കൃഷ്ണ തേജ പതാക ഉയർത്തും. സമാപന സമ്മേളനം വൈകിട്ട് നാലിന് നഗരസഭാധ്യക്ഷൻ തോമസ് ജോസഫിന്റെ അധ്യക്ഷതയിൽ ചലചിത്ര പിന്നണി ഗാന രചയിതാവ് അനിൽ പനച്ചൂരാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി സമ്മാനദാനം നിർവ്വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിക്കും.