HOME » NEWS » Kerala » NEIGHBOR VASANTHA SAYS LAND WILL NOT BE GIVEN TO CHILDREN OF COUPLE WHO DIED IN NEYYATTINKARA

'കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി വിട്ടു നൽകില്ല': തീ കൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടുനൽകില്ലെന്ന് അയൽക്കാരി

പട്ടയം, ആധാരം എന്നിവയെല്ലാം തന്റെ കൈയിലുണ്ടെന്നും അതിക്രമിച്ച കയറി ഗുണ്ടായിസം കാണിച്ചവർക്ക് എതിരെ നടപടി വേണമെന്നതിനാലാണ് കോടതിയിൽ പോയതെന്നും വസന്ത പറഞ്ഞു.

News18 Malayalam | news18
Updated: December 29, 2020, 3:52 PM IST
'കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി വിട്ടു നൽകില്ല': തീ കൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടുനൽകില്ലെന്ന് അയൽക്കാരി
vasatha
  • News18
  • Last Updated: December 29, 2020, 3:52 PM IST
  • Share this:
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടു നൽകില്ലെന്ന് അയൽവാസിയും പരാതിക്കാരിയുമായ വസന്ത. താൻ നിയമത്തിന്റെ വഴിയിലൂടെയാണ് പോയതെന്ന് വസന്ത പറഞ്ഞു. അതേസമയം, വസന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദമ്പതികളുടെ മരണത്തെ തുടർന്ന് വസന്തയുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് വസന്തയുടെ വീട്ടിലെത്തി വസന്തയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതേസമയം, ക്രമസമാധാന പ്രശ്നങ്ങൾ ഉള്ളതിനാലാണ് വസന്തയെ കസ്റ്റഡിയിൽ എടുക്കുന്നതും മാറ്റുന്നതുമെന്നും പൊലീസ് വ്യക്തമാക്കി.

മാതാപിതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് രാജന്റെ മക്കൾ അയൽക്കാരിയായ വസന്തയ്ക്ക് എതിരെയും പൊലീസുകാർക്ക് എതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, നിയമത്തിന്റെ വഴി തേടിയതിനാൽ മറ്റു വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ കഴിയില്ലെന്നാണ് സൂചന.

You may also like:'ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്, ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്': രമേശ് ചെന്നിത്തല [NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]
ഇതിനിടെ, മാധ്യമങ്ങളോട് സംസാരിച്ച വസന്ത താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കഴുത്തറുത്താലും ഈ കുടുംബത്തിന് ഭൂമി നൽകില്ലെന്നും വസന്ത പറഞ്ഞു. ഗുണ്ടായിസം കാണിച്ചാണ് ഇവർ വസ്തു കൈക്കലാക്കിയതെന്നും ഇത്തരത്തിൽ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടു വീഴ്ചയുമില്ലെന്നും പാവപ്പെട്ട മറ്റാർക്ക് ഭൂമി നൽകിയാലും ഇവർക്ക് ഭൂമി നൽകില്ലെന്നും വസന്ത വ്യക്തമാക്കി.

നിയമത്തിന് മുന്നിൽ തന്നെ മുട്ടു കുത്തിച്ചാൽ മാത്രമേ ഇവർക്ക് വസ്തു വിട്ടു കൊടുക്കുകയുള്ളൂ. കോളനിക്കാർ ഒറ്റക്കെട്ടായി നിന്നതുകൊണ്ട് നിയമത്തിന്റെ വഴിയിൽ തന്നെ പോകും. നിയമത്തിന് മുന്നിൽ എന്റെ ഭൂമി തന്നെയാണെന്ന് തെളിയിക്കും. പട്ടയം, ആധാരം എന്നിവയെല്ലാം തന്റെ കൈയിലുണ്ടെന്നും അതിക്രമിച്ച കയറി ഗുണ്ടായിസം കാണിച്ചവർക്ക് എതിരെ നടപടി വേണമെന്നതിനാലാണ് കോടതിയിൽ പോയതെന്നും വസന്ത പറഞ്ഞു.
Published by: Joys Joy
First published: December 29, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories