• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുട്ടയിട്ടോട്ടെ... പക്ഷെ അയലത്തെ കോഴി കൂവണ്ട!; അയൽവാസിയുടെ പരാതി നഗരസഭയ്ക്ക്

മുട്ടയിട്ടോട്ടെ... പക്ഷെ അയലത്തെ കോഴി കൂവണ്ട!; അയൽവാസിയുടെ പരാതി നഗരസഭയ്ക്ക്

നഗരസഭയിൽ നിന്നു നൽകിയ മുട്ടക്കോഴികളെ വളർത്തുന്ന വീട്ടുകാർക്കെതിരെ അയൽവാസി നൽകിയ പരാതിയാണ് നഗരസഭയിൽ ചർച്ചയായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: അയലത്തെ കോഴി മുട്ടയിട്ടോട്ടെ... പക്ഷെ കൂവണ്ട; അയൽവാസിയുടെ പരാതിയാണ് ഇപ്പോള്‍ കളമശ്ശേരി നഗരസഭയിൽ ചർച്ചാ വിഷയം. നഗരസഭയിൽ നിന്നു നൽകിയ മുട്ടക്കോഴികളെ വളർത്തുന്ന വീട്ടുകാർക്കെതിരെ അയൽവാസി നൽകിയ പരാതിയാണ് നഗരസഭയിൽ ചർച്ചയായത്. റോക്ക്‌വെൽ റോഡിനു സമീപത്താണ് സംഭവം. വാർഡ് സഭ അംഗീകരിച്ച് 20 കോഴികളാണ് വീട്ടമ്മയ്ക്ക് നൽകിയത്. ഇവയിൽ ഇപ്പോൾ 15 കോഴികളേയുള്ളു. അയൽവാസി പറയുന്നത് വീട്ടമ്മ കോഴി ഫാം നടത്തുകയാണെന്നാണ്.

    പരാതി ലഭിച്ചതിനെത്തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോഴികളെ വളർത്തുന്ന ഷെഡ്ഡിൽ നിന്നു ദുർഗന്ധമോ ശബ്ദമലിനീകരണമോ അനുഭവപ്പെടുന്നില്ലെന്ന് വ്യക്തമായി. എന്നാൽ അയൽവാസി വിടാനുള്ള ഭാവമില്ല. ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ചു വീണ്ടും പരാതിപ്പെട്ടും വീട്ടുകാരുടെ ഫോണിലേക്കു സന്ദേശങ്ങൾ അയച്ചുമാണ് അയൽവാസിയുടെ കോഴി വിരുദ്ധ പോരാട്ടം. കോഴികൾ കൂവുന്നത് അയൽവാസിയുടെ ഉറക്കം കെടുത്തുന്നു എന്നും ശല്യമാകുന്നു എന്നുമാണ് പരാതി.

    സമയക്രമത്തെ ചൊല്ലി തർക്കം; കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

    കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. കോഴിക്കോട് സിറ്റി സ്റ്റാൻഡിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നത്. ഒരേ റൂട്ടിലോടുന്ന രണ്ടു ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചതാണ് കയ്യാങ്കളിയുടെ തുടക്കം. പത്ത് മിനിട്ടോളം സ്ഥലത്ത് സംഘർഷം നീണ്ടുനിന്നു. ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ റോഡിലിറങ്ങി തല്ലുകയായിരുന്നു. ഇരുകൂട്ടര്‍ക്കും കാര്യമായ രീതിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. ഒടുവിൽ യാത്രക്കാർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    വാഹനപരിശോധനയുടെ പേരിൽ ഭാര്യയോട് SI മോശമായി പെരുമാറിയെന്ന് DIGയുടെ പരാതി

    വാഹനപരിശോധനയുടെ പേരിൽ ഭാര്യയോട് എസ്ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എംകെ വിനോദാണ് പരാതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജിനെതിരെയാണ് പരാതി. ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതനായ മാതാവിന് മരുന്നു വാങ്ങാൻ പോയപ്പോഴാണ് സംഭവം. ഗുരുപുരം ജംഗ്ഷനിൽവെച്ച് വാഹനപരിശോധനയ്ക്കിടെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാഹനത്തിൽ രേഖകൾ ഇല്ലായിരുന്നു. ഭർത്താവ് പൊലീസ് ആസ്ഥാനത്തെ ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകൾ സ്റ്റേഷനിൽ ഹാജരാക്കാമെന്നും ഹസീന എസ്ഐയോട് പറഞ്ഞു. എന്നാല്‍ എസ്ഐ ഇത് ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് ഹാജരാക്കണമെന്ന് പറഞ്ഞ് എസ്ഐ തട്ടിക്കയറി എന്നും സ്ത്രീ എന്ന പരിഗണന പോലും നൽകാതെ മോശമായി പെരുമാറിയെന്നുമാണ് പരാതി. ഭർത്താവിന് സംസാരിക്കാൻ ഫോൺ നൽകാമെന്ന് പറഞ്ഞപ്പോള്‍ ആരോടും സംസാരിക്കാനില്ലെന്നയിരുന്നു എസ്ഐയുടെ മറുപടി.

    ഇത്തരം ഉദ്യോഗസ്ഥർ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സർക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകപരാമായ നടപടിയെടുക്കണമെന്നും ഡിഐജി പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് അറിയിച്ചു.
    Published by:Rajesh V
    First published: