• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പെൺകുട്ടികൾ പഠിച്ച് ജോലിനേടി സ്വന്തം കാലിൽ നിൽക്കണം'; ജോളിടീച്ചറിന്റെ കരിയർ കൗൺസലിങ്ങ്

'പെൺകുട്ടികൾ പഠിച്ച് ജോലിനേടി സ്വന്തം കാലിൽ നിൽക്കണം'; ജോളിടീച്ചറിന്റെ കരിയർ കൗൺസലിങ്ങ്

ഭർത്താവായ റോയ് മരിച്ച ശേഷവും തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ കരിയർ ഉപദേശം

ജോളി

ജോളി

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: സ്വന്തം ജീവിതാനുഭവം ഉദാഹരണം ആയി കാട്ടി കൂടത്തായിയിലെ പെൺകുട്ടികൾക്ക് ജോളി കരിയർ കൗൺസലിങ് നടത്തിയിരുന്നുവെന്ന് വിവരം. മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ധ ഉപദേശം തേടി പൊന്നാമറ്റം തറവാടിന് ചുറ്റുവട്ടത്തുള്ളവർ സമീപിച്ചിരുന്നത് എൻഐടിയിലെ പ്രൊഫസറായി വിലസിയിരുന്ന ജോളിയുടെ അടുക്കലായിരുന്നു.

    Also Read-കൂടത്തായി: കല്ലറ തുറന്ന് പരിശോധിച്ചാൽ ആത്മാക്കൾക്ക് പ്രശ്നം ഉണ്ടാകുമെന്ന് ജോളി വാദിച്ചു

    പെണ്‍കുട്ടികൾ പഠിച്ച് ജോലി നേടണമെന്നായിരുന്നു ജോളിയുടെ മുഖ്യ ഉപദേശം. തന്റെ ഭർത്താവായ റോയ് മരിച്ച ശേഷവും തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ കരിയർ ഉപദേശം. ജോളിയുടെ ഭർത്താവിന്റെ പിതാവ് ടോം തോമസ് വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. മാതാവ് അന്നമ്മ അധ്യാപികയും. ഇവരോട് നാട്ടുകാർക്ക് ഉണ്ടായിരുന്ന ആദരവ് മരുമകളായ ജോളിയോടും കാട്ടിയിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

    Also Read-കൂടത്തായി: രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളെ കൊലപ്പെടുത്തിയത് ജോളിയെന്ന് പൊലീസ്

    കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയപ്പോഴാണ് ജോളിയുടെ എൻഐടി പ്രൊഫസർ വാദം അടക്കം പൊളിഞ്ഞത്. 2002 മുതൽ ഇവിടെ അധ്യാപികയായിരുന്നുവെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ച ജോളിക്ക് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.


    First published: