NEPAL TRAGEDY| മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്കയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നത്.

News18 Malayalam | news18
Updated: January 23, 2020, 8:32 AM IST
NEPAL TRAGEDY| മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും
പ്രവീണും കുടുംബവും രഞ്ജിത്തും കുടുംബവും
  • News18
  • Last Updated: January 23, 2020, 8:32 AM IST
  • Share this:
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരിച്ച എട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം സ്വദേശിയായ പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങളാണ് ഇന്ന് നാട്ടിലെത്തിക്കുന്നത്. പ്രവീൺ, ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് അവിടെ നിന്ന് വൈകിട്ട് ആറ് മണിക്കുള്ള എയർഇന്ത്യ വിമാനത്തിൽ രാത്രി 10.30ഓടെ തിരുവനന്തപുരത്തും. നാളെയാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

Also Read-ദുബായിൽ നിന്ന് പ്രവീണും കുടുംബവും എത്തിയത് മരണത്തിലേക്ക്; അവധിയാഘോഷം ദുരന്ത പര്യവസായിയായി

കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാർ ഭാര്യ ഇന്ദുലക്ഷ്മി മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ നാളെയാണ് നാട്ടിലെത്തിക്കുക. കാഠ്മണ്ഡുവിലെ ത്രിഭൂവൻ സർവകലാശാല ആശുപത്രിയിൽ എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങൾ വൈകിട്ട് 3.20 ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിൽ എത്തിക്കും. നാളെ രാവിലെ 9 മണിക്ക് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന വിമാനത്തിൽ 12 മണിക്ക് കോഴിക്കോട് എത്തും.ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ ക്രമീകരിച്ചത്.

Also Read-കാർബൺ മോണോക്സൈഡ്; നേപ്പാളിൽ മലയാളികളുടെ മരണത്തിന് കാരണമായ നിശ്ശബ്ദ കൊലയാളി

സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്കയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയ കേരളസംഘത്തിലെ എട്ട് പേർ ദമനിലെ റിസോർട്ടിൽ മരിച്ചത്. ഇവർ താമസിച്ചിരുന്ന മുറിയിലെ ഹീറ്ററിൽ നിന്നുള്ള വിഷവാതകമാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം അന്വേഷിക്കുന്നതിനായി നേപ്പാള്‍ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
First published: January 23, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading