NEPAL Tragedy Live:പ്രവീണിനും കുടുംബത്തിനും നാടിന്റെ കണ്ണീർ വിട; കുന്ദമംഗലം സ്വദേശികളുടെ സംസ്കാരം ആറു മണിക്ക്

രഞ്ജിത്ത്, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹമാണ് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത്

  • News18 Malayalam
  • | January 24, 2020, 17:32 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    17:24 (IST)

    രഞ്ജിത്തിന്‍റെയും കുടുംബത്തിന്റെയും മൃതദേഹം വൈകിട്ട് ആറ് മണിക്ക് സംസ്കരിക്കും

    17:22 (IST)

    രഞ്ജിത്തിന്‍റെയും ഇന്ദുലക്ഷ്മിയുടെയും മകൻ വൈഷ്ണവിന്റെയും  മൃതദേഹങ്ങൾ കുന്ദംകുളം സാംസ്കാരിക നിലയത്തിൽ പൊതുദർശനത്തിന് വെച്ചു. 

    13:6 (IST)

    നേപ്പാളില്‍ അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു.. രഞ്ജിത്ത്, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹമാണ് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത്.  

    10:35 (IST)

    നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു..വീട്ടിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിച്ചത്. മൂന്നു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചാണ് സംസ്‌ക്കരിക്കുക

    9:38 (IST)

    നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ സംസ്‌കാരം അല്‍പ്പസമയത്തിനകം വീട്ടുവളപ്പില്‍ നടക്കും..ഇപ്പോള്‍ പൊതുദര്‍ശനം നടക്കുകയാണ്.  നൂറുകണക്കിന് പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുള്ളത്... മൂന്നു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചാണ് സംസ്‌ക്കരിക്കുക

    8:37 (IST)

    നൂറുകണക്കിന് പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുള്ളത്... മൂന്നു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചാണ് സംസ്‌ക്കരിക്കുക

    8:37 (IST)

    നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ സംസ്‌കാരം അല്‍പ്പസമയത്തിനകം വീട്ടുവളപ്പില്‍ നടക്കും...

    7:55 (IST)

    പ്രവീണിന്‍റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് രാവിലെ ചേങ്കോട്ടുകോണത്തെ വീട്ടിൽ എത്തിക്കും.

    7:55 (IST)

    പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹം വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു..

    7:54 (IST)

    ചൊവ്വാഴ്ചയാണ് നേപ്പാള്‍ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടു മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. നേപ്പാള്‍ ടൂറിസം വകുപ്പ് സംഭവത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

    തിരുവനന്തപുരം: നേപ്പാളില്‍ അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്ത്, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹം വൈകിട്ട് ആറുമണിയോടെ സംസ്കരിക്കും. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ പൊതുദർശനം തുടരുന്നു.

    അപകടത്തിൽ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പത്തരയോടെയാണ് സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായത്. പുലർച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരാണ് നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്.

    തത്സമയ വിവരങ്ങൾ ചുവടെ...