• HOME
  • »
  • NEWS
  • »
  • kerala
  • »
  • NEPAL TRAGEDY: മാതാപിതാക്കളുടെയും കുഞ്ഞനുജന്റെയും ചിതയ്ക്ക് മാധവ് തീകൊളുത്തും; ദുരന്തവാർത്തയറിഞ്ഞ് രഞ്ജിത്തിന്‍റെ പിതാവ് കുഴഞ്ഞുവീണു

NEPAL TRAGEDY: മാതാപിതാക്കളുടെയും കുഞ്ഞനുജന്റെയും ചിതയ്ക്ക് മാധവ് തീകൊളുത്തും; ദുരന്തവാർത്തയറിഞ്ഞ് രഞ്ജിത്തിന്‍റെ പിതാവ് കുഴഞ്ഞുവീണു

മരണ വാര്‍ത്തയറിഞ്ഞ് രഞ്ജിജിത്തിന്റെ മാതാപിതാക്കള്‍ കുഴഞ്ഞു വീണു. ഹൃദ്രോഗിയായ രഞ്ജിത്തിന്റെ പിതാവ് പുനത്തില്‍ മാധവന്‍നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

nepal tragedy malayali died

nepal tragedy malayali died

  • Share this:
കോഴിക്കോട്: നേപ്പാള്‍ ദുരന്തത്തില്‍ മരിച്ച രഞ്ജിത് കുമാറിന്റെയും ഭാര്യ ഇന്ദുലക്ഷ്മിയുടെയും  ഇളയ മകന്‍ വൈഷ്ണവിന്റെയും  മൃതദേഹം കുന്ദമംഗലത്തെ പുനത്തില്‍ വീട്ടുവളപ്പില്‍ നാളെ വൈകിട്ട് അഞ്ചിന് സംസ്‌ക്കരിക്കും. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മുത്തമകന്‍ മാധവ് മൂവരുടെയും ചിതയ്ക്ക് തീകൊളുത്തുമെന്ന് ബന്ധുവായ മുരളി പറഞ്ഞു.

മൂന്നാംദിവസമായ ഇന്നാണ് മൂന്നുപേരുടെ മരണവാര്‍ത്ത രഞ്ജിത്തിന്റെ മാതാപിതാക്കളെ അറിയിച്ചത്. മരണ വാര്‍ത്തയറിഞ്ഞ് രഞ്ജിജിത്തിന്റെ മാതാപിതാക്കള്‍ കുഴഞ്ഞു വീണു. ഹൃദ്രോഗിയായ രഞ്ജിത്തിന്റെ പിതാവ് പുനത്തില്‍ മാധവന്‍നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ  ഉച്ചക്ക് 12.30 കരിപ്പൂരിലെത്തുന്ന മൃതദേഹം മൊകവൂരിലെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത രഞ്ജിത്തിന്റെ വീട്ടിലും കുന്ദമംഗലം ടൗണിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

അച്ഛനും അമ്മയും അനുജനും മരിച്ചതറിയാതെയാണ്  മാധവ് നാട്ടിലെത്തിയത്. മൂവരുടെയും ചിതയ്ക്ക് തീ കൊളുത്തുക ആറു വയസ്സുകാരന്‍ മാധവാണ്. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ ബന്ധുവിനൊപ്പം ഇന്നലെ രാത്രിയാണ് മാധവെത്തിയത്. മൊകവൂരിലുള്ള ഇന്ദുവിന്റെ ബന്ധുവീട്ടിലാണിപ്പോള്‍ മാധവ്.
First published: