നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ആം ജന്മ വാർഷികം ദേശീയ-അന്തർദേശീയ തലത്തിൽ സമുചിതമായി ആഘോഷിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചു. നേതാജിയുടെ ജന്മദിനമായ ജനുവരി 23നാണ് ആഘോഷങ്ങൾ തുടങ്ങുക. ആഘോഷപരിപാടികൾ നിശ്ചയിക്കാനും, അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതിക്ക് രൂപം നൽകിയിരുന്നു.
ജനുവരി 23 പരാക്രം ദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്ര സർക്കാർ തീരുമാനത്തെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് സ്വാഗതം ചെയ്തു. സർക്കാരിന്റെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജനുവരി 23 ദേശ് പ്രേം ദിവസ് ആയി ആചരിക്കുകയാണെങ്കിൽ അത് കുറേക്കൂടി ഉചിതം ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.