'വനിതാ മതിലില്‍ പങ്കെടുക്കരുത്': സര്‍ക്കുലര്‍ നല്‍കി കോണ്‍ഗ്രസ്

News18 Malayalam
Updated: December 22, 2018, 7:24 PM IST
'വനിതാ മതിലില്‍ പങ്കെടുക്കരുത്': സര്‍ക്കുലര്‍ നല്‍കി കോണ്‍ഗ്രസ്
മുല്ലപ്പള്ളി രാമചന്ദ്രൻ
  • Share this:
തിരുവനന്തപുരം:  സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി പാര്‍ട്ടി ഘടകങ്ങള്‍ക്ക് കെ.പി.സി.സി സര്‍ക്കുലര്‍ നല്‍കി.

സംസ്ഥാനത്ത് വര്‍ഗീയ ധ്രുവികരണത്തിന് വഴിവയ്ക്കുന്ന മതിലില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കണമെന്നു കാട്ടി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കീഴ്ഘടകങ്ങള്‍ക്ക് കത്തും നല്‍കി.

സര്‍ക്കാര്‍പണം ധൂര്‍ത്തടിക്കുകയും ന്യൂനപക്ഷങ്ങളെ അകറ്റി നിറുത്തുകയും ചെയ്യുന്ന വനിതാമതിലിനെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വനിതാ മതിലില്‍ വര്‍ഗീയ മതിലാണെന്നു കാട്ടി കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചതിനു പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കിഴ് ഘടകങ്ങളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

Also Read വനിതാ മതില്‍ പൊളിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി

ഇതിനിടെ വനിതാ മതിലിനെ പൊളിക്കാനുള്ള നീക്കം നടക്കില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

Also Read വനിതാ മതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നെന്ന് ഹൈക്കോടതി

First published: December 22, 2018, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading