കുട്ടികളെ ഉപയോഗിച്ച് സ്‌കൂള്‍ പരിസരം വൃത്തിയാക്കരുത്; കര്‍ശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ക്ലാസ് മുറികള്‍, വരാന്തകള്‍, സ്റ്റേജ്, ലാബ്, ഗോവണിച്ചുവട് എന്നിവിടങ്ങളില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: November 23, 2019, 1:55 PM IST
കുട്ടികളെ ഉപയോഗിച്ച് സ്‌കൂള്‍ പരിസരം വൃത്തിയാക്കരുത്; കര്‍ശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
News 18
  • Share this:
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ പുല്ലുപറിയ്ക്കുന്നതിനും പരിസരം വൃത്തിയാക്കുന്നതിനും നിയോഗിച്ചാല്‍ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ്. വയനാട് ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് അതത് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ സര്‍ക്കുലര്‍ ഇറക്കി.

ക്ലാസ് മുറികള്‍, വരാന്തകള്‍, സ്റ്റേജ്, ലാബ്, ഗോവണിച്ചുവട് എന്നിവിടങ്ങളില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇനി അതുണ്ടാവരുത്. എല്ലാ ക്ലാസ് മുറികളിലും വിഷജന്തുക്കള്‍ വരുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ രക്ഷകര്‍തൃസമിതി തയ്യാറാവണം. ഇക്കാര്യത്തില്‍ അധ്യാപകരുടെ പൂര്‍ണ്ണ പങ്കാളിത്തവും നിര്‍ബന്ധമാണൈന്നും സര്‍ക്കുലറില്‍ പറയുന്നു.എല്ലാ ദിവസവും സ്‌കൂളുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വംകൂടി അധ്യാപകര്‍ക്കുണ്ട്. ശുചിമുറി വൃത്തിഹീനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്‌കൂള്‍ പരിസരവും കളി സ്ഥലും കാട് പിടിച്ചുകിടക്കാതെ നോക്കണം. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം ബാധകമാകുന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പിന്റേത്.
First published: November 23, 2019, 1:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading