COVID 19 | ഇന്ന് സംസ്ഥാനത്ത് പുതിയ 13 ഹോട്ട്സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

News18 Malayalam | news18
Updated: August 4, 2020, 6:43 PM IST
COVID 19 | ഇന്ന് സംസ്ഥാനത്ത് പുതിയ 13 ഹോട്ട്സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 4, 2020, 6:43 PM IST
  • Share this:
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടയിന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

You may also like:അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ [NEWS]കോവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കണമെന്ന് ആവർത്തിച്ച് ട്രംപ് [NEWS] കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ [NEWS]

അതേസമയം, 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

നിലവില്‍ ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Published by: Joys Joy
First published: August 4, 2020, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading