• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

PALA BY-Election NEWS18 SURVEY: പിണറായിയേക്കാൾ മികച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സർവ്വേ

യുഡിഎഫിൽ അനൈക്യമെന്ന് 70.4 ശതമാനം വിലയിരുത്തിയപ്പോൾ പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ തൃപ്തിയില്ലെന്ന് 66 ശതമാനം പേർ അഭിപ്രായപ്പെട്ടു

news18-malayalam
Updated: September 18, 2019, 10:34 PM IST
PALA BY-Election NEWS18 SURVEY: പിണറായിയേക്കാൾ മികച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സർവ്വേ
pala survey_oomman chandy
  • Share this:
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയാകും മികച്ച മുഖ്യമന്ത്രിയെന്ന് ന്യൂസ് 18 പാലാ സർവേ ഫലം. സർവേയിൽ പങ്കെടുത്ത 47.7ശതമാനം പേരും ഉമ്മൻ ചാണ്ടിയെ അനുകൂലിച്ചപ്പോൾ 23.4 ശതമാനമാണ് പിണറായി വിജയനെ പിന്തുണച്ചത്. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ടത് കൂടുതലും തലനാട് പഞ്ചായത്തിൽനിന്നുള്ളവരാണ്.

യുഡിഎഫിൽ അനൈക്യമെന്ന് 70.4 ശതമാനം വിലയിരുത്തിയപ്പോൾ പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ തൃപ്തിയില്ലെന്ന് 66 ശതമാനം പേർ അഭിപ്രായപ്പെട്ടു. 41 ശതമാനം പേർ പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി. പോളിങിന് മുമ്പ് പാലായുടെ രാഷ്ട്രീയ മനസ്സെന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു ന്യൂസ് 18 പാലാ സർവേ.

പെരുമാറ്റച്ചട്ട ലംഘനം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

പാലാ മണ്ഡലത്തിന്റെ രാഷ്ട്രീയമനസ്സ് കൃത്യമായി വെളിവാക്കുന്ന ചോദ്യങ്ങളാണ് ഞങ്ങളുടെ സര്‍വ്വേയില്‍ ഉണ്ടായിരുന്നത്. പാലായിലെ വോട്ടര്‍മാര്‍ ആ ചോദ്യങ്ങളോട് സന്തോഷത്തോടെയും സജീവമായും പ്രതികരിച്ചു. എം ജി സര്‍വ്വകലാശാലാ ക്യാമ്പസ്, അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജ് എന്നിവിടങ്ങളിലെ ജോണലിസം വിദ്യാര്‍ഥികളാണ് സര്‍വ്വേ ചോദ്യങ്ങളുമായി വോട്ടര്‍മാരെ കണ്ടത്. 12 പഞ്ചായത്തുകളും, പാലാ നഗരസഭയുമാണ് നിയമസഭാ മണ്ഡലത്തിലുള്ളത്. ആകെ ഒരു ലക്ഷത്തി എഴുപത്തൊമ്പതിനായിരം വോട്ടര്‍മാരുണ്ട്. ഇവരുടെ പ്രതിനിധികളായി 1225 വോട്ടര്‍മാരെ തെരഞ്ഞെടുത്ത്, നേരിട്ട് കണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി. എല്ലാ പഞ്ചായത്തുകളിലും നഗരസഭാപരിധിയിലും സര്‍വ്വേ നടത്തിയവര്‍ നേരിട്ട് ചെന്നു. എല്ലാ സാമൂഹ്യസാഹചര്യങ്ങളിലുമുള്ളവരെ തെരഞ്ഞെടുത്ത് നേരിൽ കണ്ടു. മണ്ഡലത്തിലെ സ്ത്രീപുരുഷ അനുപാതത്തിനനുസരിച്ചും, എല്ലാ പ്രായഗ്രൂപ്പുകളിലുള്ളവരെ ഉള്‍പ്പെടുത്തിയുമായിരുന്നു സര്‍വ്വേ നടത്തിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍