നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • First Bell for Academic Year പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; ആദ്യ ഓണ്‍ലൈന്‍ ക്ലാസ് രാവിലെ 8.30ന്

  First Bell for Academic Year പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; ആദ്യ ഓണ്‍ലൈന്‍ ക്ലാസ് രാവിലെ 8.30ന്

  ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് പഠനം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികൾ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങുന്നത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് പഠനം.

   പ്രവേശനോത്സവമില്ലാതെ അധ്യയന വര്‍ഷത്തിന് തുടക്കമാകും. വീടാണ് ക്ലാസ് മുറി. വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ് ടു കാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാം ക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താം ക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്ന് മുതല്‍ ഏഴ് വരെ ഉള്ളവര്‍ക്ക് അര മണിക്കൂറാണ് ക്ലാസ്.
   TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]
   വിശദമായ െടെംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. അധ്യയനം ഓണ്‍ലൈന്‍ രീതിയിലാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് വീട്ടില്‍ ടെലിവിഷനോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത കുട്ടികളാണ്. ഇവരുടെ പഠനം ഉറപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ നടപടിയെടുക്കും. സ്‌കൂളുകളില്‍ െകെറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍) നല്‍കിയ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും ടെലിവിഷനുകളും ഇവര്‍ക്കായി ഉപയോഗിക്കാം. സമീപത്തെ വായനശാലകളടക്കം പ്രയോജനപ്പെടുത്താം.

   അര മണിക്കൂര്‍ വീതമാണ് വിദഗ്ധരുടെ ക്ലാസ്. ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും. അധ്യാപകര്‍ സ്‌കൂളിലെത്തേണ്ടെങ്കിലും വിക്‌ടേഴ്‌സിലെ ക്ലാസ് തീരുന്നമുറയ്ക്ക് വിദ്യാര്‍ഥികളുമായി വാട്‌സ്‌ആപ്പിലൂടെയോ ഫോണിലൂടെയോ ആശയവിനിമയം നടത്തണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ച വിലയിരുത്തിയതിനു ശേഷം മെച്ചപ്പെടുത്താന്‍ നടപടിയുണ്ടാകും.
   Published by:user_49
   First published: