നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാരുണ്യ പ്രവർത്തനമായിരുന്നില്ല, ചികിത്സക്കായി വാങ്ങിയിരുന്നത് ലക്ഷങ്ങൾ; പുതുജീവൻ മാനസികകേന്ദ്രത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ

  കാരുണ്യ പ്രവർത്തനമായിരുന്നില്ല, ചികിത്സക്കായി വാങ്ങിയിരുന്നത് ലക്ഷങ്ങൾ; പുതുജീവൻ മാനസികകേന്ദ്രത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ

  2019 ഫെബ്രുവരിയിൽ മരിച്ച കോട്ടയം സ്വദേശി കുര്യാക്കോസ് ജോസഫിൻറെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്

  puthujeevan

  puthujeevan

  • Share this:
  ചങ്ങനാശ്ശേരി: പായിപ്പാട് പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിന് എതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ്. 2019 ഫെബ്രുവരി 14 മരിച്ച കോട്ടയം ഞീഴൂർ സ്വദേശി കുര്യാക്കോസ് ജോസഫിൻറെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

  ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ പറയുന്നത്. എന്നാൽ ആന്തരാവയവ പരിശോധനകൾ നടന്നിരുന്നില്ല. മോശം പെരുമാറ്റം ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. അത്യന്തം വൃത്തിഹീനമായ സാഹചര്യമായിരുന്നു ആശുപത്രിയിൽ എന്നും സഹോദരി ഭർത്താവ് ദിലീപ് വ്യക്തമാക്കി. കാരുണ്യ പ്രവർത്തനം എന്ന നിലയിൽ പറയുമ്പോഴും ലക്ഷങ്ങൾ ആയിരുന്നു ചികിത്സയ്ക്കായി വാങ്ങിയിരുന്നത്.

  Also read: 'മുഖ്യമന്ത്രിയെ വധിക്കുമെന്ന്' എസ് ഡി പി ഐയുടെ പേരിൽ ഭീഷണിക്കത്ത്

  ആദ്യം ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ല എന്ന് പറഞ്ഞപ്പോൾ അഞ്ചു ലക്ഷം ആക്കി കുറച്ചു. അതും വലിയ തുകയാണെന്ന് പറഞ്ഞപ്പോൾ സ്ഥലം വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ സ്ഥലം ട്രസ്റ്റിന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടതായും ദിലീപ് പറയുന്നു. പുതിയ ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് സംശയം ബലപ്പെട്ടത് എന്നും ബന്ധുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളുടെ ആരോപണം.
  Published by:user_49
  First published:
  )}