• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അനധികൃത റിസോര്‍ട്ടിന് പുറമെ തടയണകളും : പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

news18india
Updated: September 3, 2018, 11:52 AM IST
അനധികൃത റിസോര്‍ട്ടിന് പുറമെ തടയണകളും : പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍
news18india
Updated: September 3, 2018, 11:52 AM IST
കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എയുടെ കൂടുതല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. കക്കാടംപൊയിലില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ടൂറിസം വില്ലേജിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം സംബന്ധിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം ന്യൂസ്18 പുറത്ത് വിട്ടിരുന്നു. പിന്നാലെയാണ് ഈ റിസോര്‍ട്ടിന് സമീപം തടയണകളും സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

മലയടിവാരത്തെ റിസോര്‍ട്ടിന് സമീപം ഒഴുകുന്ന കൈത്തോട് തടഞ്ഞുനിര്‍ത്തി നാല് തടയണകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം പ്രദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്. പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പിവി ആര്‍ നാച്ച്വര്‍ ടൂറിസം വില്ലേജിന് കീഴിലെ റിസോര്‍ട്ട് നില്‍ക്കുന്ന സ്ഥലത്താണ് തടയണകളും. ഈ റിസോര്‍ട്ടിന് തന്നെ അനുമതിയില്ലെന്ന് പഞ്ചായത്ത് രേഖകള്‍ വ്യക്തമാക്കുമ്പോഴാണ് തടയണകളും സ്ഥാപിച്ചിരിക്കുന്നത്. .ഇവിടെ ഇങ്ങനെയൊരു റിസോര്‍ട്ടും തടയണകളും ഉണ്ടെന്ന വിവരം അറിയില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുളളവരും പറയുന്നത്.

പി.വി അൻവറിന് അനധികൃത റിസോർട്ടും; ആകാശദൃശ്യങ്ങൾ പുറത്ത്

അനധികൃത തടയണ സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തിന് സമീപത്തായി നിരവധി കുടുംബങ്ങളുണ്ട്. താരതമ്യേന ചെറിയ തടയണയാണ് ഇവിടെ ഉള്ളതെങ്കിലും ദുരന്തസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധാഭിപ്രായം.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍